ഐപിഎല്‍9: യുവരാജിനെ ആര് വാങ്ങും; ഓരോ ടീമിനും ബാലന്‍സ് ഇത്ര!
ബെംഗളൂരു: ഫെബ്രുവരി ആറിനാണ് ആ ലേലം. ഐ പി എല്‍ ഒമ്പതാം സീസണിലേക്കുള്ള താരലേലത്തെക്കുറിച്ചാണ് പറയുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും ഇല്ലെങ്കിലും പകരം വന്ന രാജ്‌കോട്ടും പുനെയും ഈ വിടവ് നികത്തും എന്ന പ്രതീക്ഷയിലാണ് ഐ പി എല്‍ സംഘാടകരും ആരാധകരും. ഫെബ്രുവരി ആറിന് നടക്കുന്ന ലേലത്തില്‍ എട്ട് ടീമുകളും ചേര്‍ന്ന് 197 കോടി രൂപ കളിക്കാര്‍ക്ക് വേണ്ടി ചെലവിടും.
ഡല്‍ഹി ഡെയര്‍ഡെവിള്‍സ് റിലീസ് ചെയ്ത യുവരാജ് സിംഗിലാണ് എല്ലാ കണ്ണുകളും. കഴിഞ്ഞ തവണ യുവരാജിന് കിട്ടിയത് 16 കോടി. 14 കോടിക്ക് വാങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് യുവരാജിനെ ലേലത്തില്‍ വിടുകയായിരുന്നു. എന്നാല്‍ അതിലും രണ്ട് കോടി കൂടുതല്‍ സ്വന്തമാക്കി യുവരാജ് എല്ലാവരെയും ഞെട്ടിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ യുവരാജിന് ഇത്തവണയും കനത്ത വില കിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മുംബൈ ഇന്ത്യന്‍സ്
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനാണ് നിലവില്‍ ഏറ്റവും കുറവ് തുക കയ്യിലുള്ളത്. 19 കളിക്കാരെ നിലനിര്‍ത്തിയ അവരുടെ പക്കല്‍ ഇനി 14.405 കോടി രൂപ മാത്രമേ ഉള്ളൂ.

ഡല്‍ഹിക്ക് ഇഷ്ടം പോലെ
യുവരാജ് അടക്കം പ്രമുഖരെ ഒഴിവാക്കിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ പക്കലാണ് ഏറ്റവും കൂടുതല്‍ തുക ബാക്കിയുള്ളത്. 36.85 കോടി രൂപ.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്
14 കളിക്കാരെ നിലനിര്‍ത്തി. 43 കോടി ചെലവാക്കി. ലേലത്തിന് 23 കോടി ബാക്കിയുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
48.05 കോടി രൂപ ചെലവാക്കി. 15 കളിക്കാരെ നിലനിര്‍ത്തി. കയ്യില്‍ ബാക്കിയുള്ളത് 17.95 കോടി രൂപ.

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്
ദിനേശ് കാര്‍ത്തിക്കിനെപ്പോലുള്ള വന്‍ പേരുകള്‍ ഒഴിവാക്കിയ ബാംഗ്ലൂര്‍ ടീമിന് ഇപ്പോള്‍ 21.62 കോടി സമ്പാദ്യമായി ഉണ്ട്. യുവരാജിനെ വിളിക്കാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ് ബാംഗ്ലൂര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
35 കോടി മുടക്കി 15 കളിക്കാരെ നിലനിര്‍ത്തിയ സണ്‍റൈസേഴ്‌സിന്റെ പക്കല്‍ ഇപ്പോള്‍ 30 കോടിയിലധികം ബാക്കിയുണ്ട്.

രാജ്‌കോട്ടും പുനെയും
അഞ്ച് കളിക്കാരെ വീതം വാങ്ങിയ ഇരുടീമുകളും 39 കോടി രൂപ വീതം ചെലവഴിച്ചുകഴിഞ്ഞു. ബാക്കിയുള്ളത് രണ്ട് ടീമിനും 27 കോടി വീതം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications