For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയെ ഞെട്ടിച്ച് സാം ബില്ലിംഗ്‌സിന്റെ ക്യാച്ച്... കണ്ടാല്‍ നിങ്ങളും ഞെട്ടും

By Muralidharan

വെടിക്കെട്ട് ബാറ്റിംഗും ഞെരിപ്പന്‍ ബൗളിംഗും മാത്രമല്ല, തട്ടുപൊളിപ്പന്‍ ഫീല്‍ഡിങിന്റെയും കൂടി കളിയാണ് ഐ പി എല്‍. അവിശ്വസനീയമായ കുറേ ക്യാച്ചുകള്‍ ഓരോ സീസണിലും ഐ പി എല്‍ ആരാധകര്‍ക്കായി നല്‍കാറുണ്ട്. ഹര്‍ദീക് പാണ്ഡ്യ, എ ബി ഡിവില്ലിയേഴ്‌സ്, ക്രിസ് ലിന്‍ എന്നിവരാണ് ഈ സീസണിലെ ഞെട്ടിക്കുന്ന ക്യാച്ചുകളുടെ ഉടമ. എന്നാല്‍ ആരാധകര്‍ ഏറ്റവും ഓര്‍ത്തിരിക്കുന്ന മറ്റൊരു ക്യാച്ചുണ്ട്, ബാംഗ്ലൂരിന് വേണ്ടി വാട്‌സനും വീസയും ചേര്‍ന്ന് എടുത്തത്.

എന്നാല്‍ ഈ ക്യാച്ചുകളെയെല്ലാം നിഷ്പ്രഭമാക്കുന്ന മറ്റൊരു ക്യാച്ച് കൂടി ഐ പി എല്ലില്‍ പിറന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് - പുനെ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിനിടെയായിരുന്നു സംഭവം. പുറത്തായത് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. ക്യാച്ചെടുത്തത് ഓസ്‌ട്രേലിയയുടെ യുവതാരം സാം ബില്ലിംഗ്‌സ്. വിക്കറ്റ് കീപ്പറാണെങ്കിലും ബില്ലിംഗ്‌സിന് ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യാനാണ് അവസരം കിട്ടിയത്.

ms-dhoni

പത്തൊമ്പതാം ഓവറിന്റെ ഒന്നാം പന്തിലായിരുന്നു സിക്‌സ് എന്നുറപ്പിച്ച പന്ത് സാം ബില്ലിംഗ്‌സ് മനോഹരമായ ഒരു ഡൈവിലൂടെ കൈപ്പിടിയില്‍ ഒതുക്കിയത്. ബൗണ്ടറിയില്‍ തൊട്ടു തൊട്ടു എന്ന തരത്തില്‍ രണ്ടോ മൂന്നോ തവണയെങ്കിലും മറിഞ്ഞ ശേഷമാണ് ബില്ലിംഗ്‌സ് ഈ ക്യാച്ച് പൂര്‍ത്തിയാക്കിയത് എന്നതാണ് ഇതിലെ പ്രത്യേകത. സിക്‌സ് എന്നുറപ്പിച്ച ഷോട്ട് ബില്ലിംഗ്‌സിന്റെ കയ്യില്‍ ഒതുങ്ങുന്നത് കണ്ട് അതിശയിച്ചാണ് ധോണി ക്രീസ് വിട്ടത്.

ധോണി പുറത്തായെങ്കിലും കളി പുനെ സൂപ്പര്‍ ജയന്റ്‌സ് അനായാസം ജയിച്ചു. ജയിക്കാന്‍ 163 റണ്‍സ് വേണ്ടിയിരുന്ന പുനെ 7 വിക്കറ്റിനാണ് കളി ജയിച്ചത്. അര്‍ധസെഞ്ചുറിയോടെ പുറത്താകാതെ നിന്ന അജിന്‍ക്യ രഹാനെ മാന്‍ ഓഫ് ദ മാച്ചായി. 20 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം ധോണി 27 റണ്‍സാണ് എടുത്തത്.

Story first published: Saturday, May 7, 2016, 14:47 [IST]
Other articles published on May 7, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+