പുനെയെ ധോണി വീണ്ടും ചതിച്ചു, ആറാം തോല്‍വി: അഞ്ചാം ജയത്തോടെ മുംബൈ മുന്നില്‍!
പുനെ: ക്യാപ്റ്റന്‍ ധോണിയുടെ ഒച്ചിഴയും ഇന്നിംഗ്‌സ് പുനെ സൂപ്പര്‍ ജയന്റ്‌സിനെ ഒരിക്കല്‍ കൂടി ചതിച്ചു. സ്റ്റീവ് സ്മിത്ത് നല്‍കിയ തട്ടുപൊളിപ്പന്‍ അടിത്തറ ധോണിയും മറ്റുള്ളവുരും കൂടി നശിപ്പിച്ചപ്പോള്‍ എട്ട് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് പുനെ മുംബൈ ഇന്ത്യന്‍സിനെതിരെ വഴങ്ങിയത്. ഒമ്പത് ഓവറില്‍ 89 റണ്‍സിലെത്തിയ പുനെ സ്‌കോര്‍ ബോര്‍ഡ് 20 ഓവറില്‍ അവസാനിച്ചത് വെറും 159 ല്‍. മുംബൈ ബൗളേഴ്‌സിന് ഫുള്‍ മാര്‍ക്ക്.
മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മറ്റൊരു അര്‍ധസെഞ്ചുറിയോടെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. പാര്‍ഥിവ് പട്ടേലും അമ്പാട്ടി റായിഡുവും ജോസ് ബട്‌ലറും രോഹിതിന് മികച്ച പിന്തുണ നല്‍കിയപ്പോള്‍ പ്രയാസമേതും കൂടാതെ മുംബൈ ലക്ഷ്യത്തിലെത്തി. 9 കളിയില്‍ അഞ്ച് ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. 8 കളിയില്‍ ആറാം തോല്‍വിയോടെ പുനെ പുറത്തേക്കാണ്.

രോഹിതാണ് ക്യാപ്റ്റന്‍
അഞ്ച് തവണ സ്‌കോര്‍ പിന്തുടര്‍ന്നു. അഞ്ച് തവണയും ഫിഫ്റ്റി. 60 പന്തില്‍ 8 ഫോറും 3 സിക്‌സും പറത്തിയാണ് രോഹിത് ശര്‍മ മുംബൈയെ ജയത്തിലേക്ക് നയിച്ചത്. മാന്‍ ഓഫ് ദ മാച്ചും രോഹിത് തന്നെ.

പട്ടേലിന്റെ മിന്നല്‍
തുടരന്‍ ബൗണ്ടറികളോടെ കളം നിറഞ്ഞ പാര്‍ഥിവ് പട്ടേല്‍ ധോണിക്ക് ക്യാച്ച് നല്‍കിയാണ് ഔട്ടായത്. 15 പന്തില്‍ 4 ഫോറടക്കം പട്ടേല്‍ 21 റണ്‍സെടുത്തു.

റായിഡുവും ബട്‌ലറും
22 റണ്‍സോടെ റായിഡുവും 27 റണ്‍സോടെ ബട്‌ലറും രോഹിതിന് മികച്ച പിന്തുണ നല്‍കി. 8 വിക്കറ്റും 9 പന്തും ബാക്കിനില്‍ക്കേ മുംബൈ ലക്ഷ്യത്തിലെത്തി.

ധോണിയുടെ ഇഴച്ചില്‍
ഏഴോവര്‍ ബാക്കി നില്‍ക്കേ ക്രീസിലെത്തിയ ധോണി അടിച്ചത് 24 പന്തില്‍ 24 റണ്‍സ്. ഇതോടെ പുനെയുടെ സ്‌കോര്‍ 159 ല്‍ ഒതുങ്ങി. കൂറ്റനടികള്‍ ആവശ്യമായ ഘട്ടത്തില്‍ രണ്ടേ രണ്ട് ബൗണ്ടറികളാണ് ധോണിക്ക് കിട്ടിയത്.

സ്മിത്ത് തകര്‍ത്തു
23 പന്തില്‍ സ്വപ്‌നം പോലെ 45 റണ്‍സുകളാണ് സ്റ്റീവ് സ്മിത്ത് വാരിയത്. 4 ഫോറും മൂന്ന് സിക്‌സും. പത്താമോവറില്‍ സ്മിത്ത് പുറത്താകുമ്പോള്‍ 92 ലെത്തിയിരുന്നു മുംബൈ

തീവാരി അടിച്ചു പക്ഷേ...
ഐ പി എല്‍ 9 ലെ ആദ്യ ഫിഫ്റ്റി നേടിയ സൗരഭ് തീവാരിക്ക് പക്ഷേ നിര്‍ണായക ഘട്ടത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ പറ്റിയില്ല. 57 റണ്‍സെടുക്കാന്‍ തിവാരി 45 പന്തുകള്‍ കളിച്ചു.

മുംബൈയുടെ ബൗളിംഗിന് 100 മാർക്ക്
അവസാന 11 ഓവറുകളിൽ മുംബൈ ശരിക്കും പുനെയെ എറിഞ്ഞുപിടിച്ചു. ഈ ഓവറുകളിൽ മുംബൈ ബൗളർമാർ വഴങ്ങിയത് ഒരേയൊരു സിക്സും 3 ബൗണ്ടറികളുമാണ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications