Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലിക്ക് 12 ലക്ഷം രൂപ പിഴ!

പുനെ: റൈസിങ് പുനെ സൂപ്പര്‍ ജയന്റ്‌സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ വിരാട് കോലിക്ക് പിഴ. കുറഞ്ഞ ഓവര്‍ നിരക്കാണ് കോലിക്ക് വിനയായത്. 12 ലക്ഷം രൂപയാണ് കോലി പിഴയടക്കേണ്ടത്. സീസണില്‍ ആദ്യമായതിനാലാണ് ശിക്ഷ പിഴയില്‍ ഒതുങ്ങിയത്. കുറ്റം ആവര്‍ത്തിച്ചാല്‍ ഒന്നോ രണ്ടോ മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവരെ വന്നേക്കാം.

ഓവര്‍ നിരക്ക് കുറഞ്ഞതിനെത്തുടര്‍ന്ന് കോലിക്ക് 12 ലക്ഷം രൂപ പിഴയിട്ട കാര്യം ഐ പി എല്‍ അധികൃതര്‍ ഒരു പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ 186 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് പുനെ സൂപ്പര്‍ജയന്റ്‌സ് നിശ്ചിത 20 ഓവറില്‍ 172 റണ്‍സാണ് എടുത്തത്. എട്ട് വിക്കറ്റുകളാണ് പുനെയ്ക്ക് നഷ്ടമായത്. ഫീല്‍ഡിങ് അറേഞ്ച് ചെയ്യാനായി ബാംഗ്ലൂര്‍ കൂടുതല്‍ സമയം ചെലവിട്ടിരുന്നു.

viratkohli

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലിയുടെയും എ ബി ഡിവില്ലിയേഴ്‌സിന്റെയും മികവിലാണ് കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തത്. 63 പന്തില്‍ കോലി 80 റണ്‍സടിച്ചപ്പോള്‍ ഡിവില്ലിയേഴ്‌സ് 46 പന്തില്‍ 6 ഫോറും 4 സിക്‌സും സഹിതം 83 റണ്‍സെടുത്തു. ഡിവില്ലിയേഴ്‌സാണ് മാന്‍ ഓഫ് ദ മാച്ച്. നാല് കളിയില്‍ രണ്ട് വിജയത്തോടെ മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂര്‍ ഇപ്പോള്‍. ഇത്രയും കളികളില്‍ ഒരു വിജയം മാത്രമുള്ള പുനെ ഏഴാമതാണ്.

Story first published: Saturday, April 23, 2016, 16:50 [IST]
Other articles published on Apr 23, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+