വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പുനെയോടും തോറ്റു; പ്ലേ ഓഫിന് പുറത്താകുമോ?

By Muralidharan

വിശാഖപട്ടണം: ഐ പി എല്ലിന്റെ ഒമ്പതാം സീസണില്‍ കരുത്തരായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വീണ്ടും തോല്‍വി. ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് ഇത്. മഴമൂലം പാതിവഴിയില്‍ മുടങ്ങിയ കളി ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 19 റണ്‍സിനാണ് ഡല്‍ഹി തോറ്റത്. ഈ തോല്‍വി ഡല്‍ഹിയുടെ നോക്കൗട്ട് സാധ്യതകളെ കാര്യമായി ബാധിക്കും. ബാക്കിയുള്ള രണ്ട് കളികളും ജയിച്ചാലേ ഇനി ഡല്‍ഹിക്ക് നോക്കൗട്ട് പ്രതീക്ഷ വേണ്ടൂ.

ജയിച്ചിട്ടും കാര്യമൊന്നും ഇല്ലെങ്കിലും ബാക്കിയുള്ള കളികള്‍ ജയിച്ച് പലരുടെയും നോക്കൗട്ട് സാധ്യതകളെ അട്ടിമറിക്കാന്‍ പുനെ സൂപ്പര്‍ജയന്റ്‌സിന് കഴിയും. ടോസ് നേടിയ പൂനെ സൂപ്പര്‍ജയന്റ്‌സ് ഡല്‍ഹിയെ ബാറ്റിംഗിന് വിടുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ 121 റണ്‍സെടുക്കാനേ ഡല്‍ഹിക്ക് കഴിഞ്ഞുള്ളൂ. 41 റണ്‍സെടുത്ത കരുണ്‍ നായരും 38 റണ്‍സെടുത്ത ക്രിസ് മോറിസുമാണ് ഡല്‍ഹിക്ക് വേണ്ടി ഭേദപ്പെട്ട കളി പുറത്തെടുത്തത്. ഡിന്‍ഡയും സാംപയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

bailey-

മറുപടി ബാറ്റിംഗിന് ഇറങ്ങിയ പുനെ സൂപ്പര്‍ജയന്റ്‌സ് 11 ഓവറില്‍ 1 വിക്കറ്റിന് 76 റണ്‍സിലെത്തിയപ്പോള്‍ മഴ തുടങ്ങി. 42 റണ്‍സോടെ രഹാനെയും 8 റണ്‍സോടെ ജോര്‍ജ് ബെയ്‌ലിയുമായിരുന്നു ക്രീസില്‍. മഴ മൂലം കളി മുടങ്ങിയെങ്കിലും വേണ്ട സ്‌കോറിനെക്കാള്‍ 19 റണ്‍സ് മുന്നിലായിരുന്നു പുനെ അപ്പോള്‍. മുംബൈ ഇന്ത്യന്‍സിനോട് 80 റണ്‍സിന് തോറ്റ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഈ തോല്‍വി കൂടിയായതോടെ നെറ്റ് റണ്‍റേറ്റിലും താഴേക്ക് പോയി.

Story first published: Wednesday, May 18, 2016, 11:57 [IST]
Other articles published on May 18, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X