ബൗളര്‍മാര്‍ രാജാവ്... ആവേശക്കളിയില്‍ കൊല്‍ക്കത്ത പുനെയെ തോല്‍പിച്ചു!
പുനെ: ഐ പി എല്‍ ഒമ്പതാം സീസണിലെ അപൂര്‍വ്വം ആവേശപ്പോരാട്ടങ്ങളിലൊന്നില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പുനെ സൂപ്പര്‍ജയന്റ്‌സിനെ തോല്‍പിച്ചു. രണ്ടേ രണ്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത പുനെയോട് രക്ഷപ്പെട്ടത്. അതും അവസാനത്തെ ഓവറില്‍. ആദ്യം ബാറ്റ് ചെയ്ത പുനെ 5 വിക്കറ്റിന് 160 റണ്‍സാണ് അടിച്ചത്. 67 റണ്‍സുമായി അജിന്‍ക്യ രഹാനെ ടോപ് സ്‌കോററായി.
മറ്റൊരു മുംബൈ താരത്തിന്റെ ചുമലിലായിരുന്നു കൊല്‍ക്കത്തയുടെ ജയം. സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പേ ഉത്തപ്പയെ നഷ്ടമായ കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചത് 60 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ്. യൂസഫ് പത്താന്‍ 36 റണ്‍സടിച്ചു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ കൊല്‍ക്കത്ത പതറിയെങ്കിലും അവസാന ഓവറിലെ മൂന്നാം പന്തില്‍ ലക്ഷ്യം കണ്ടു.

മറ്റൊരു രഹാനെ ഇന്നിംഗ്‌സ്
അജിന്‍ക്യ രഹാനെയുടെ മറ്റൊരു ടിപ്പിക്കല്‍ ഇന്നിംഗ്‌സ്. 52 പന്തില്‍ 67 റണ്‍സ്. നാല് ഫോറും മൂന്ന് സിക്‌സും.

സ്മിത്തിനും വേഗത പോര
സ്റ്റീവ് സ്മിത്ത് 31 റണ്‍സെടുത്തെങ്കിലും അതിന് 28 പന്തുകള്‍ ചെലവാക്കേണ്ടി വന്നു. രഹാനെയും സ്മിത്തും ഒന്നിച്ച് ബാറ്റ് ചെയ്ത ഈ സമയത്തെ വേഗതക്കുറവാണ് പുനെ ഇന്നിംഗ്‌സിനെ ബാധിച്ചത്.

വേഗം കൂട്ടാന്‍ ധോണി
12 പന്ത് മാത്രമേ ധോണിക്ക് കിട്ടിയുള്ളൂ. അതില്‍ രണ്ട് ഫോറും 1 സിക്‌സും സഹിതം 23 റണ്‍സെടുത്തു.

സൂര്യകുമാര്‍ യാദവ്
49 പന്തില്‍ 60 റണ്‍സെടുത്ത് കൊല്‍ക്കത്തയെ ജയിപ്പിച്ച സൂര്യകുമാര്‍ യാദവാണ് മാന്‍ ഓഫ് ദ മാച്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications