ബംഗ്ലാദേശിന്റെ മുസ്തു ഐപിഎല്ലിന്റെ വാഗ്ദാനം; മറ്റ് അവാര്‍ഡ് ജേതാക്കള്‍ ഇവര്‍!
ഓരോ ഐ പി എല്ലും ഓരോ സൂപ്പര്‍ താരങ്ങളെ ഉയര്‍ത്തും. ആര്‍ അശ്വിന്‍ മുതല്‍ ഹര്‍ദീക് പാണ്ഡ്യ വരെയുള്ളവര്‍ ഇന്ത്യന്‍ ടീമില്‍ എത്തിയത് ഐ പി എല്ലിലൂടെയാണ്. ഒമ്പതാം സീസണ് കര്‍ട്ടന്‍ വീഴുമ്പോള്‍ ഇത്തവണ എമര്‍ജിങ് പ്ലെയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് ഒരു ഇന്ത്യക്കാരന്‍ അല്ല. ക്രുനാല്‍ പാണ്ഡ്യ, ശിവില്‍ കൗശിക്, റിഷഭ് പന്ത് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളെ മറികടന്ന് ബംഗ്ലാദേശിന്റെ മുസ്താഫിസുര്‍ റഹ്മാനാണ് ഈ സീസണിലെ എമര്‍ജിങ് പ്ലെയറായത്.
Read Also: ചിന്നസ്വാമിയില്‍ താമര വിരിഞ്ഞു, ജയിച്ചത് കാവിപ്പട.. കണ്ടാല്‍ സഹിക്കില്ല ഈ ഐപിഎല്‍ ട്രോളുകള്‍!
ഒന്നരമാസം നീണ്ട ക്രിക്കറ്റ് ആവേശപ്പൂരത്തിന് അവസാനമാകുമ്പോള്‍ വാണവും വീണവരും ഏറെ. വലിയ പരിക്കില്ലാതെ പിടിച്ചുനിന്നവരും ഉണ്ട്. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിങിലും ഏറ്റവും വിലപിടിപ്പുള്ള താരങ്ങളായത് ആരൊക്കെയെന്ന് നോക്കണ്ടേ. ബാറ്റിംഗ് ഒഴികെ ബാക്കിയെല്ലാ മേഖലകളിലും ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട വര്‍ഷം കൂടിയാണ് ഇത്. പട്ടികയിലേക്ക്...

ഓറഞ്ച് ക്യാപ്
ഏറ്റവും കൂടുതല്‍ റണ്‍സിനുളള ഓറഞ്ച് ക്യാപ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക്. 16 കളിയില്‍ 973 റണ്‍സ്

പര്‍പ്പിള്‍ ക്യാപ്
ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതിനുള്ള പര്‍പ്പിള്‍ ക്യാപ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ ഭുവനേശ്വര്‍ കുമാറിനാണ്. 31 വിക്കറ്റുകള്‍.

ഭാവിയുടെ വാഗ്ദാനം
ഐ പി എല്‍ ഒമ്പതാം സീസണിലെ എമര്‍ജിങ് പ്ലെയര്‍ ബംഗ്ലാദേശിന്റെ മുസ്താഫിസുര്‍ റഹ്മാന്‍. 17 വിക്കറ്റുകള്‍ വീഴ്ത്തിയ ഫിസിന്റെ യോര്‍ക്കറുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

സിക്‌സറുകള്‍
ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയത് വിരാട് കോലിയാണ്. 38 എണ്ണം. ഒരിന്നിംഗ്‌സില്‍ ഏറ്റവും സിക്‌സറുകള്‍ അടിച്ചത് എ ബി ഡിവില്ലിയേഴ്‌സ് 12. ഫൈനലില്‍ കൂടുതല്‍ സിക്‌സറുകള്‍ ഗെയ്‌ലിന്റെ പേരില്‍ 6 എണ്ണം.

സൂപ്പര്‍ ക്യാച്ച്
ക്യാച്ച് ഓഫ് ദ സീസണ്‍ അവാര്‍ഡ് ഗുജറാത്ത് ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയ്ക്കാണ്. കൊല്‍ക്കത്തയ്‌ക്കെതിരെ സ്ലിപിലായിരുന്നു റെയ്‌നയുടെ മാസ്മരിക ക്യാച്ച്. ഡിവില്ലിയേഴ്‌സ് 19 ക്യാച്ചുകള്‍ എടുത്തു.

ഫാസ്റ്റസ്റ്റ് ഫിഫ്റ്റി
ഡല്‍ഹിയുടെ ക്രിസ് മോറിസ്, മുംബൈയുടെ കീരണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ 17 പന്തില്‍ അര്‍ധസെഞ്ചുറിയടിച്ചു. 43 പന്തില്‍ സെഞ്ചുറി തികച്ച ഡിവില്ലിയേഴ്‌സാണ് ഇക്കാര്യത്തില്‍ കേമന്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications