For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്വയം കുഴിച്ച കുഴിയില്‍ കൊല്‍ക്കത്ത വീണു, ബൗളിംഗ് മികവില്‍ ഹൈദരാബാദ് മുന്നോട്ട്!

By Muralidharan

ദില്ലി: ഫിറോസ് ഷാ കോട്‌ലയിലെ അതിസാധാരണമായ വിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് തോറ്റു. ഐ പി എല്ലിലെ ഏറ്റവും ഫലപ്രദമായ ബാറ്റിംഗ് നിരയായ കൊല്‍ക്കത്ത സ്വയം കുഴിച്ച കുഴിയില്‍ വീണുപോകുകയായിരുന്നു. താരതമ്യേന ചെറിയ വിജയലക്ഷ്യമായിട്ടും മധ്യ ഓവറുകളില്‍ കളി അനാവശ്യമായി വലിച്ചിഴച്ചതാണ് കൊല്‍ക്കത്തയ്ക്ക് വിനയായത്.

ക്യാപ്റ്റന്‍ ഗംഭീര്‍ 28 റണ്‍സെടുക്കാന്‍ ചെലവിട്ടത് 28 പന്തുകള്‍. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കോളിന്‍ മുണ്‍റോ 17 പന്തില്‍ എടുത്തത് 16 റണ്‍സ്. യൂസഫ് പത്താന്‍ ആറ് പന്തില്‍ രണ്ട് റണ്‍സ്. പതിനൊന്നാമത്തെ ഓവറില്‍ യൂസഫ് പത്താന്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ ആകെയുള്ളത് 69 റണ്‍സ്. മനീഷ് പാണ്ഡെയും സൂര്യകുമാര്‍ യാദവും പൊരുതിയെങ്കിലും ലക്ഷ്യം ദൂരെത്തന്നെ നിന്നു.

bhuvaneshwarkumar

കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരാജയം എന്നതിനൊപ്പം തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിംഗിനും കൊടുക്കണം നൂറില്‍ 100 മാര്‍ക്ക്. ഓപ്പണിംഗ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 19 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തി. ഭുവിക്കൊപ്പം നിര്‍ണായകമായ ഡെത്ത് ഓവറുകള്‍ എറിഞ്ഞ മുസ്താഫിസുര്‍ റഹ്മാന്‍ വഴങ്ങിയത് നാലോവറില്‍ 28 റണ്‍സ്. കട്ടിങും ഹെന്റിക്കസും മധ്യനിരയില്‍ റണ്‍നിരക്ക് പിടിച്ചുനിര്‍ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഹൈദരാബാദിന് 8 വിക്കറ്റിന് 162 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റന്‍ വാര്‍ണര്‍ 28 പന്തില്‍ 28 റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ ഹൈദരാബാദിന് നഷ്ടമായത് ആശിച്ച തുടക്കം. 30 പന്തില്‍ യുവരാജ് സിംഗ് നേടിയ 44 റണ്‍സും ദീപക് ഹൂഡ, ബിപുല്‍ ശര്‍മ എന്നിവരുടെ കൂറ്റനടികളുമാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 31 റണ്‍സും രണ്ട് വിക്കറ്റും സ്വന്തമാക്കിയ ഓസീസ് ഓള്‍റൗണ്ടര്‍ മോയിസ് ഹെന്റിക്കസാണ് മാന്‍ ഓഫ് ദ മാച്ച്. രണ്ടാം ക്വാളിഫൈയറില്‍ ഗുജറാത്ത് ലയണ്‍സാണ് ഹൈദരാബാദിന് എതിരാളികള്‍.

Story first published: Thursday, May 26, 2016, 8:41 [IST]
Other articles published on May 26, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+