Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ഭജന്‍ സിംഗിന് വട്ടാണെന്ന് വീരേന്ദര്‍ സേവാഗ്!

മുംബൈ: സേവാഗ് അങ്ങനെയാണ്. കളിക്കായാലും കളത്തിന് പുറത്തെ സംസാരത്തിനായാലും വീരുവിന് സ്വന്തമായ ഒരു ശൈലിയുണ്ട്. പതിനഞ്ച് വര്‍ഷത്തോളമായി സേവാഗ് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളുടെ താരമായിട്ട്. ഒരു വിവാദമോ അനാവശ്യ വാക്കോ സേവാഗിന്റെ ഭാഗത്ത് നിന്നും ആരും കേട്ടിട്ടില്ല. അതുകൊണ്ട് തന്നെയാണ് സേവാഗ് വട്ടനെന്ന് വിളിച്ചാല്‍ ചൂടനായ ഹര്‍ഭജന്‍ സിംഗ് പോലും ചിരിച്ചുകൊണ്ട് കേട്ടുനില്‍ക്കുന്നത്.

ആ സര്‍ദാറിന് വട്ടാണ് എന്നാണ് ഐ പി എല്ലിലെ മുംബൈ ഇന്ത്യന്‍സ് - പഞ്ചാബ് കിംഗ്‌സ് കളിക്ക് ശേഷം ഭാജിയെക്കുറിച്ച് സേവാഗ് പറഞ്ഞത്. 24 പന്തില്‍ 64 റണ്‍സെടുത്ത ഹര്‍ഭജന്റെ ബാറ്റിംഗിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വെടിക്കെട്ട് ഓപ്പണറുടെ ഈ പ്രതികരണം. അഞ്ച് ഫോറും ആറ് സിക്‌സും പറത്തിയാണ് ഭാജി 64 റണ്‍സെടുത്തത്. എന്നിട്ടും മുംബൈ കളി തോറ്റിരുന്നു.

harbhajan-singh-sewagh

ടി വി കമന്റേറ്റര്‍മാരില്‍ ഒരാള്‍, ഭാജിയുടെ കളിയെക്കുറിച്ച് എന്ത് പറയുന്നു എന്ന് ചോദിച്ചതിന് സേവാഗിന്റെ മറുപടി ഇങ്ങനെയായിരുന്നു - എനിക്ക് തോന്നുന്നു ഇന്ന് സര്‍ദാറിന് ഭ്രാന്ത് പിടിച്ചു എന്ന്. സ്വതസിദ്ധമായ ചിരിയോയൊയിരുന്നു സേവാഗിന്റെ ഈ തമാശ. എന്ത് ഭക്ഷണം കഴിച്ചാലാണ് തനിക്ക് ഇത് മാതിരി ഒരു ഇന്നിംഗ്‌സ് കളിക്കാന്‍ പറ്റുക എന്നും സേവാഗ് അത്ഭുതപ്പെട്ടു.

ക്യാപ്റ്റന്‍ ഗാംഗുലിയുടെ സുവര്‍ണകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്നു സേവാഗും ഹര്‍ഭജനും. പിന്നീട് ക്യാപ്റ്റന്‍സി ധോണിയിലെത്തിയതോടെ മറ്റ് സീനിയേഴ്‌സിനൊപ്പം ഇവരും ടീമില്‍ നിന്നും പുറത്തായി. 19 പന്തില്‍ സേവാഗ് മുംബൈയ്‌ക്കെതിരെ 36 റണ്‍സിച്ചിരുന്നു. സേവാഗിന്റെ വിക്കറ്റ് വീഴ്ത്തി ഭാജി തന്നെയാണ് മുംബൈയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.

Story first published: Monday, April 13, 2015, 16:16 [IST]
Other articles published on Apr 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+