Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സുനില്‍ നരെയ്‌ന് ബിസിസിഐയുടെ അന്ത്യശാസനം!

മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെസ്റ്റ് ഇന്ത്യന്‍ സ്പിന്നര്‍ സുനില്‍ നരെയ്‌ന് ഓഫ് സ്പിന്‍ എറിയാന്‍ ബി സി സിഐയുടെ അനുമതി. ഓഫ് സ്പിന്‍ എറിയുമ്പോള്‍ അനുവദനീയമായതിലും കൂടുതല്‍ കൈമടക്കുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നേരത്തെ ബി സി സി ഐ നരെയ്‌നെ വിലക്കിയിരുന്നു. ബി സി സി ഐ നിയോഗിച്ച കമ്മിറ്റിയുടെ കഠിനപരീക്ഷ പാസായിട്ടാണ് നരെയ്ന്‍ ഐ പി എല്ലില്‍ പന്തെറിയാനെത്തുന്നത്.

അതേസമയം സുനില്‍ നരെയ്‌ന് ഐ പി എല്ലില്‍ അത്ര നല്ല കാലമായിരിക്കില്ല എന്ന സൂചനയും ഉണ്ട്. ബൗളിംഗ് ആക്ഷന്‍ സംബന്ധിച്ച് നരെയ്‌ന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ് ബി സി സി ഐ. ഇനി ഒരിക്കല്‍ കൂടി അംപയര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്താല്‍ നരെയ്‌ന് ഇനി സീസണില്‍ ഐ പി എല്ലില്‍ പന്തെറിയാനാകില്ല. ഈ സീസണില്‍ എപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാലും നരെയ്‌ന് നേരിട്ടുള്ള വിലക്കാണ് ഉണ്ടാകുക.

sunilnarine

നേരത്തെ ഓഫ് സ്പിന്‍ എറിയുന്നതിനാണ് നരെയ്‌ന് വിലക്കുണ്ടായിരുന്നത്. ബോള്‍, സ്‌ട്രെയ്റ്റ് ബോള്‍ തുടങ്ങിയ പന്തുകള്‍ എറിയുന്നതില്‍ പ്രശ്‌നമുണ്ടായിരുന്നില്ല. നരെയ്ന്‍ ഓഫ് സ്പിന്‍ എറിഞ്ഞാല്‍ 24. 2 പ്രകാരം അംപയര്‍മാര്‍ നോബോള്‍ വിളിക്കുമെന്ന് ബി സി സി ഐ ഒരു പത്രക്കുറിപ്പിലാണ് അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് തുടര്‍ച്ചയായ രണ്ടാം തവണയും നരെയ്‌ന് ആക്ഷന്‍ പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നത്.

ആക്ഷന്‍ വിവാദമായ ശേഷം നരെയ്‌നെ കൊല്‍ക്കത്ത കളിപ്പിച്ചിരുന്നില്ല. സ്പിന്നര്‍മാരായ ജെഹാന്‍ ബോത്ത, ബ്രാഡ് ഹോഗ് എന്നിവരാണ് നരെയ്‌ന് പകരം ടീമിലെത്തിയത്. 2014 ലെ ചാമ്പ്യന്‍സ് ലീഗിലാണ് നരെയ്‌നെ ആദ്യമായി നോ ബോള്‍ വിളിച്ചത്. ചാമ്പ്യന്‍സ് ലീഗ് പാതിവഴിയില്‍ നില്‍ക്കേ നരെയ്‌ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു.

Story first published: Thursday, May 7, 2015, 15:35 [IST]
Other articles published on May 7, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+