Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ എട്ടിലും കോഴ! വീണ്ടും രാജസ്ഥാന്‍ റോയല്‍സ്?

ബെംഗളൂരു: ഐ പി എല്ലിന്റെ എട്ടാം സീസണ്‍ തുടങ്ങി വെറും രണ്ട് ദിവസം കഴിഞ്ഞതേ ഉളളൂ. അപ്പോഴേക്കും കോഴ വാര്‍ത്തകളും പുറത്തെത്തി. ഐ പി എല്ലിന്റെ സകല ആധികാരികതയും കളഞ്ഞ കോഴക്കളിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇത്തവണയും പുറത്ത് വരുന്നത് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നാണ്. രഞ്ജി ട്രോഫി ടീമിലെ സഹതാരമായ ഒരാള്‍ ഒത്തുകളിക്കാന്‍ പണം വാഗ്ദാനം നല്‍കി എന്നാണ് റോയല്‍സ് താരത്തിന്റെ മൊഴി.

മുംബൈയില്‍ നിന്നുള്ള രഞ്ജി ട്രോഫി താരമാണ് സഹതാരം കോഴ വാഗ്ദാനം നടത്തിയ കാര്യം പുറത്തുവിട്ടത്. കോഴ വാഗ്ദാനം ചെയ്ത രഞ്ജി താരം ഐ പി എല്ലില്‍ കളിക്കുന്നില്ല എന്ന് ഹെഡ്‌ലൈന്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസമാണത്രെ ഈ സംഭവങ്ങള്‍ നടന്നത്. ബി സി സി ഐയുടെ അഴിമതി വിരുദ്ധ സമിതിയില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

rajasthan

മുംബൈയില്‍ നിന്നുള്ള താരമാണ് ഇക്കാര്യം പുറത്തുവിട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. എന്തായാലും വിവരങ്ങള്‍ അഴിമതി വിരുദ്ധ സമിതി അന്വേഷിക്കുകയാണ്. കോളിളക്കം സൃഷ്ടിച്ച ഐ പി എല്‍ കോഴവിവാദത്തില്‍ സംശയത്തിന്റെ നിഴലിലുള്ള ടീമുകളിലൊന്നാണ് ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും ഉടമസ്ഥരായുള്ള രാജസ്ഥാന്‍ റോയല്‍സ്. മറ്റൊരു ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്.

ഐ പി എല്ലിന്റെ 2013 എഡിഷനിലാണ് കോഴക്കഥകള്‍ പുറത്ത് വന്നത്. മലയാളി താരം ശ്രീശാന്ത് രാജസ്ഥാന്‍ റോയല്‍സിന്റെ നാല് കളിക്കാര്‍ അറസ്റ്റിലായി. ശ്രീശാന്തിനെ ബി സി സി ഐ ആജീവനാന്തം വിലക്കി. ഇത് സംബന്ധിച്ച കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഐ പി എല്‍ എട്ടില്‍ രാജസ്ഥാന്‍ ആദ്യ കളിയില്‍ വെള്ളിയാഴ്ച പഞ്ചാബ് കിംഗ്‌സ് ഇലവനെ നേരിടും.

Story first published: Friday, April 10, 2015, 12:01 [IST]
Other articles published on Apr 10, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+