രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പിക്കാന്‍ ആരുണ്ട്?
വിശാഖപട്ടണം: നാല് കളി. നാല് ജയം. അതും വ്യത്യസ്തരായ നാല് ടീമുകളോട്. ഐ പി എല്‍ എട്ടാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സ്വപ്‌നക്കുതിപ്പ് തുടരുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് അവര്‍ തോല്‍പിച്ചത്. ആറ് വിക്കറ്റിനായിരുന്നു ജയം. ഈ ജയത്തോടെ എട്ട് പോയിന്റുകളുമായി രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു.
ഐപിഎല്‍ ഏറ്റവും പുതിയ ഫോട്ടോ ഗ്യാലറി കാണാം
ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബൗളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോള്‍ ഹൈദരാബാദിന് കിട്ടിയത് വെറും 127 റണ്‍സ്. രാജസ്ഥാന്‍ റോയല്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ ഈ ലക്ഷ്യം മറികടന്നു. അവസാന ഓവറിലെ അവസാന പന്തിലായിരുന്നു റോയല്‍സിന്റെ റോയല്‍ ജയം.

മാന്‍ ഓഫ് ദ മാച്ച്
സഞ്ജു സാംസണൊപ്പം ഒന്നാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്ത രാജസ്ഥാന്‍ ഓപ്പണര്‍ അജിന്‍ക്യ രഹാനെയാണ് മാന്‍ ഓഫ് ദ മാച്ച്. 9 ബൗണ്ടറികള്‍ സഹിതം രഹാനെ 62 റണ്‍സെടുത്തു.

സഞ്ജു ഫോമിലേക്ക്
തുടര്‍ച്ചയായ നാലാം തവണയും ഓപ്പണിംഗിന് അവസരം കിട്ടിയ സഞ്ജു 26 റണ്‍സെടുത്തു. വിക്കറ്റ് കീപ്പര്‍ നമാന്‍ ഓജയുടെ മികച്ച ക്യാച്ചിലൂടെയാണ് സഞ്ജു പുറത്തായത്.

ഹൈദരാബാദിന് മോശം തുടക്കം
10 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ സഞ്ജു സാംസണ് ക്യാച്ച് നല്കി പുറത്തായി. 14 പന്തില്‍ 21 റണ്‍സെടുത്ത വാര്‍ണര്‍ റണ്ണൗട്ടായതിന് തൊട്ടുപിന്നാലെ കെ എല്‍ രാഹുലും പുറത്തായി.

കഷ്ടി 100 കടന്നു
നമന്‍ ഓജയും (25) ഇയോന്‍ മോര്‍ഗനും (27) ചേര്‍ന്നാണ് അവരെ 100 കടത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ അഞ്ചിന് 127 റണ്‍സെടുത്തു. എന്നാല്‍ രാജസ്ഥാനെ തോല്‍പിക്കാന്‍ അത് പോരായിരുന്നു.

പ്രവീണ്‍ താംബെ കളി തിരിച്ചു
ഓജയെയും മോര്‍ഗനെയും പുറത്താക്കി പ്രവീണ്‍ താംബെയാണ് കളി രാജസ്ഥാന് അനുകൂലമായി തിരിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications