മക്കുല്ലമില്ല, കളി വാങ്കഡേയില്‍; മുംബൈയ്‌ക്കെതിരെ ചെന്നെ കുറച്ച് വിയര്‍ക്കും!
മുംബൈ: ഐ പി എല്ലിന്റെ ആദ്യ ക്വാളിഫൈയറില്‍ ചൊവ്വാഴ്ച വെടിക്കെട്ട് കളി. മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് സ്വന്തം തട്ടകത്തില്‍ എതിരാളികള്‍ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. രണ്ട് ടീമുകളും തകര്‍പ്പന്‍ ഫോമിലാണ് എന്നത് മാത്രമല്ല കളിയെ ആവേശകരമാക്കുന്നത്. 20 കളികള്‍ പരസ്പരം കളിച്ചപ്പോള്‍ രണ്ടു ടീമുകളും 10 വീതം കളികള്‍ ജയിച്ചു. കട്ടയ്ക്ക് കട്ട എന്നര്‍ഥം.
നിലവിലെ സാധ്യതകള്‍ വെച്ച് നോക്കിയാല്‍ കളി മുംബൈ ഇന്ത്യന്‍സിന്റെ വഴിക്ക് പോകണം. കാരണം ഒന്ന് കളി മുംബൈയിലാണ് എന്നത് തന്നെ. വാങ്കഡേയില്‍ മുംബൈയെ തോല്‍പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. രണ്ട് ഓപ്പണര്‍ ബ്രണ്ടന്‍ മക്കുല്ലത്തിന്റെ അഭാവം. ദേശീയ ടീമിലേക്ക് തിരിച്ചുപോയ മക്കുല്ലത്തിന് പകരം വരുന്നത് മൈക് ഹസിയാണ്. ഹസിയുടെ തുടക്കം പോലിരിക്കും ചെന്നൈയുടെ പ്രതീക്ഷകള്‍.
ജയിച്ചാല്‍ നേരെ ഫൈനലിലേക്ക്. തോറ്റാല്‍ രണ്ടാം ക്വാളിഫൈയറിലേക്ക്. അധികം റിസ്‌കെടുക്കാതെ ജയിക്കാനാകും ചെന്നൈയുടെയും മുംബൈയുടെയും ശ്രമം. ഇന്നത്തെ കളിയിലെ ശ്രദ്ധിക്കേണ്ട താരങ്ങള നോക്കൂ.

രോഹിത് ശര്‍മ
ശരാശരി പ്രകടനം മാത്രമേ രോഹിത് ഐ പി എല്ലില്‍ പുറത്തെടുത്തിട്ടുള്ളൂ, മികച്ച ഇന്നിംഗ്‌സുകള്‍ പലതും ആദ്യ പകുതിയിലായിരുന്നു. അപ്പോള്‍ കളിയെല്ലാം തോല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ ടീം മൊത്തം ഫോമിലെത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഒരു മികച്ച ഇന്നിംഗ്‌സ് കളിക്കാന്‍ ബാക്കിയുണ്ട്. ഇന്നാകുമോ ആ കളി. രോഹിത് ഫോമിലെത്തിയാല്‍ പിന്നെ മുംബൈ തിരിഞ്ഞുനോക്കേണ്ടി വരില്ല.

ഹര്‍ദീക് പാണ്ഡ്യ
വെടിക്കെട്ട് ബാറ്റിംഗ്, തകര്‍പ്പന്‍ ഫീല്‍ഡിംഗ്, ബൗളിംഗിലും ഒരു കൈ നോക്കും. ഐ പി എല്ലിന്റെ ആവേശമായി മാറിക്കഴിഞ്ഞു ഹര്‍ദീക് പാണ്ഡ്യ എന്ന ഈ ബറോഡക്കാരന്‍. കഴിഞ്ഞ കളിയില്‍ ചെന്നൈയ്‌ക്കെതിരെ ഒരോവറില്‍ 3 സിക്‌സ് പറത്തിയാണ് പാണ്ഡ്യ മുംബൈയെ ജയിപ്പിച്ചത്.

മിച്ചല്‍ മക്ലനാഗന്‍
ഈ ഐ പി എല്ലില്‍ മുംബൈ ഇവിടെ വരെ എത്തി നില്‍ക്കുന്നതില്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ മക്ലനാഗനോട് നന്ദി പറയണം. വേഗവും കൃത്യതയുമുള്ള പന്തുകകളുമായി മുംബൈ ആക്രമണത്തിന്റെ ചുക്കാന്‍ പിടിക്കുന്നു മലിംഗയ്‌ക്കൊപ്പം മക്ലനാഗനും.

ധോണി ധോണിയാകണം
ചെന്നൈയുടെ കാര്യമെടുത്താല്‍ മക്കുല്ലം പോയാല്‍ ക്യാപ്റ്റന്‍ ധോണിക്ക് ഇരട്ടി ചുമതലയാണ്. നേരത്തെ ഇറങ്ങി ക്യാപ്റ്റന്‍ ഇന്നിംഗ്‌സിന് വേഗം കൂട്ടുമോ എന്നാണ് കണ്ടറിയേണ്ടത്.

ഡ്വെയ്ന്‍ ബ്രാവോ
ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയാണ് ചെന്നെയുടെ സ്റ്റാര്‍ പെര്‍ഫോമര്‍മര്‍. സുരേഷ് റെയ്‌ന, ഡുപ്ലിസി, നെഹ്ര എന്നിവരെയും കരുതിയിരിക്കണം.

എക്‌സ് ഫാക്ടര്‍- ചെന്നൈ
ബാറ്റിംഗും ബൗളിംഗും മാത്രമല്ല അവിശ്വസനീയമായ ഫീല്‍ഡിംഗും ചെന്നൈയ്ക്ക് മുതല്‍ക്കൂട്ടാണ്. ഏത് പ്രതിസന്ധിയിലും തിരിച്ചുവരാന്‍ അവരെ കഴിഞ്ഞേ മറ്റ് ടീമുള്ളൂ. ക്യാപ്റ്റനായി ധോണിയുണ്ട് എന്നത് അവര്‍ക്ക് മേല്‍ക്കൈ നല്‍കുന്നു.

എക്‌സ് ഫാക്ടര്‍ - മുംബൈ
കളി മുംബൈയിലാണ് എന്നത് തന്നെ ഏറ്റവും പ്രധാനം, വാങ്കഡെയില്‍ വെച്ച് മുംബൈയെ തോല്‍പ്പിക്കുക അത്ര എളുപ്പമല്ല. ബൗളിംഗിലെ കൃത്യതയാണ് മറ്റൊന്ന്. ഫീല്‍ഡിംഗിലും ടീം മെച്ചപ്പെട്ടു. ഫോമാണ് ഏറ്റവും പ്രധാനം. കഴിഞ്ഞ ഏതാനും കളികള്‍ നോക്കൗട്ട് കളിക്കുന്ന മുംബൈയ്ക്ക് പ്ലേ ഓഫിന്റെ സമ്മര്‍ദ്ദം കുറവായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications