ധോണി ഗോള്‍ഡന്‍ ഡക്ക്, മുംബൈയ്ക്ക് ജയം, സ്വപ്‌നം പോലെ ഫൈനല്‍
മുംബൈ: വാങ്കഡേയാണ് കളമെന്നും മുംബൈയാണ് എതിരാളികളെന്നും നേരത്തെ പറഞ്ഞത് അച്ചട്ടായി. കൃത്യമായ ഗെയിം പ്ലാനോടെ ഇറങ്ങിയ മുംബൈ, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ആധികാരികമായി തോല്‍പിച്ച് ഐ പി എല്ലിന്റെ ഫൈനലില്‍ എത്തി. ആദ്യത്തെ നാല് കളികള്‍ തോറ്റ ടീമാണ് എന്നോര്‍ക്കണം. ബാക്കിയുള്ള 10 ല്‍ എട്ട് വിജയങ്ങളോടെയാണ് മുംബൈ മൂന്നാമത്തെ ഫൈനല്‍ കളിക്കാന്‍ ടിക്കറ്റ് നേടിയത്. അത്ഭുതം തന്നെ.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയപ്പോഴേ മുംബൈയുടെ നയം വ്യക്തമായിരുന്നു. മികച്ച ഒരു ടോട്ടല്‍ ഉയര്‍ത്തി ചെന്നൈയെ സമ്മര്‍ദ്ദത്തിലാക്കുക. 90 റണ്‍സിന്റെ ഓപ്പണിംഗ് പാര്‍ട്ണര്‍ഷിപ്പുമായി ലെന്‍ഡല്‍ സിമ്മണ്‍സും പാര്‍ഥിവ് പട്ടേലും കളം നിറഞ്ഞു. അവസാന ഓവറുകളില്‍ പൊള്ളാര്‍ഡിന്റെ കൂറ്റനടികള്‍ കൂടി ആയതോടെ വിചാരിച്ചതിലും 10 റണ്‍സ് അധികമെത്തി അവര്‍. ബാക്കി വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ...

മക്കുല്ലമില്ലാതെ എന്ത് ഓപ്പണിംഗ്
വെടിക്കെട്ട് വീരന്‍ മക്കുല്ലമില്ലാതെ ചെന്നൈയുടെ ചേസ് സുഗമമാകില്ല എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. മൂന്ന് ഡോട്ട് ബോളുകള്‍ക്ക് ശേഷം സ്മിത്തിനെ എല്‍ ബിയില്‍ കുരുക്കി ലസിത് മലിംഗ ഈ കണക്കുകൂട്ടല്‍ കാത്തു. ചെന്നെ ഒന്നിന് 0.

ഹസിക്കൊന്നും ആകില്ല
ഫോമിലില്ലാത്ത മൈക് ഹസി വലിയ ഒരു കളിയില്‍ തിളങ്ങുമെന്ന ആഗ്രഹമേ വെറുതെയായി. മികച്ച തുടക്കം കിട്ടിയെങ്കിലും അത് മുതലാക്കാന്‍ ഹസിക്ക് പറ്റിയില്ല

ഡുപ്ലിസി ഒന്ന് ശ്രമിച്ചു
തുടക്കത്തിലേ ജീവന്‍ കിട്ടിയ ഫാഫ് ഡുപ്ലിസി 45 റണ്‍സോടെ ടോപ് സ്‌കോററായി. എന്നാല്‍ മധ്യനിരയിലെ കൂട്ടത്തകര്‍ച്ചയില്‍ ഡുപ്ലിസിയും വീണു

ധോണിയാണ് ചതിച്ചത്
ഹര്‍ഭജന്‍ സിംഗിന്റെ ആദ്യ പന്തില്‍ സ്വീപ്പിന് ശ്രമിച്ച ധോണി വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അതും നേരിട്ട ആദ്യ പന്തില്‍. റെയ്‌ന ഔട്ടായതിന് തൊട്ടുപിന്നാലെ ധോണിയും വീണത് മുംബൈയ്ക്ക് ഇരട്ടിമധുരമായി.

മലിംഗ സ്ലിംഗാ
സ്വിംഗ് ബൗളര്‍ ലസിത് മലിംഗ 23 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തി വീണ്ടും താരമായി. മിച്ചല്‍ മക്ലനാഗന്‍ പക്ഷേ നിരാശപ്പെടുത്തി. മൂന്നോവറില്‍ മിച്ച് കൊടുത്തത് 45 റണ്‍സ്.

ഭാജി ഭല്ലേ ഭല്ലേ
റെയ്‌നയെയും ധോണിയെയും അടുത്തടുത്ത പന്തുകളില്‍ വീഴ്ത്തി ഹര്‍ഭജന്‍ സിംഗാണ് കളി അനുകൂലമാക്കിയത്. രണ്ടോവറില്‍ 20 റണ്‍സ് വഴങ്ങിയ ഭാജി പിന്നത്തെ രണ്ടോവറില്‍ വെറും 6 റണ്‍സ് മാത്രം വഴങ്ങിയാണ് രണ്ട് വിക്കറ്റെടുത്തത്.

പൊള്ളാര്‍ഡ്
17 പന്തില്‍ 5 സിക്‌സറുകള്‍ പറത്തി 41 റണ്‍സെടുത്ത പൊള്ളാര്‍ഡാണ് മാന്‍ ഓഫ് ദ മാച്ച്. മൂന്നോവര്‍ പന്തെറിഞ്ഞ പോളി 22 റണ്‍സേ വഴങ്ങിയുള്ളൂ.

സിമ്മണ്‍സ് വീണ്ടും
പാര്‍ഥിവ് പട്ടേലിനൊപ്പം മികച്ച തുടക്കമിട്ട് സിമ്മണ്‍സ് വീണ്ടും മുംബൈയ്ക്ക് പ്രിയപ്പെട്ടവനായി. രണ്ടാം സീസണ്‍ കളിക്കുന്ന സിമ്മണ്‍സിന്റെ എട്ടാമത്തെ ഐപി എല്‍ അര്‍ധസെഞ്ചുറിയാണ് ചെന്നെയ്‌ക്കെതിരെ പിറന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications