ബെംഗളൂരു: ഇന്ത്യന്‍ ടീമിലുണ്ടോ ഇല്ലയോ എന്നതൊന്നും യുവരാജ് സിംഗിന് പ്രശ്‌നമല്ല, യുവി കളിച്ചുകൊണ്ടേയിരിക്കും. തഴയപ്പെട്ട യുവിക്ക് വര്‍ദ്ധിത വീര്യമാണ്. അതുപോലെ തന്നെ യുവരാജിന്റെ ആരാധകര്‍ക്കും. ഐ പി എല്‍ എട്ടാം സീസണുള്ള ലേലത്തില്‍ യുവരാജിന് കിട്ടിയത് 16 കോടി രൂപ. കഴിഞ്ഞ തവണ 14 കോടിയാണ് യുവിക്ക് കിട്ടിയത്.
14 കോടിക്ക് വാങ്ങിയ യുവരാജിനെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ലേലത്തിന് വിടുകയായിരുന്നു. രണ്ട് കോടിയുടെ അടിസ്ഥാന വിലയുമായി ലേലം തുടങ്ങിയ യുവിക്ക് വേണ്ടി പഞ്ചാബും ഡല്‍ഹിയും ബാംഗ്ലൂരുമാണ് വിളിച്ചത്. കഴിഞ്ഞ തവണത്തെ 14 ഉം കടന്ന് വില 16 ലെത്തി. ബാംഗ്ലൂരിനെ നിരാശരാക്കി ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് യുവരാജിനെ സ്വന്തമാക്കിയത്.

ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ആഞ്ജലോ മാത്യൂസിനെ 7.5 കോടിക്ക് ഡല്‍ഹി വാങ്ങി. മുരളി വിജയ് 3 കോടിക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ കൂടാരത്തിലെത്തി. കെവിന്‍ പീറ്റേഴ്‌സനെ ഹൈദരാബാദ് സണ്‍റൈസേഴ്‌സാണ് വാങ്ങിയത്. വില 2 കോടി. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല, ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര, മഹേള ജയവര്‍ദ്ധനെ തുടങ്ങിയവരെ ആരും വാങ്ങിയില്ല.