ഇങ്ങനെ കളിച്ചാല്‍ പഞ്ചാബ് കിംഗ്‌സ് പിന്നെ ജയിക്കാതിരിക്കുമോ?
മുംബൈ: വാങ്കഡെ സ്‌റ്റേഡിയമാണ്, സ്വന്തം തട്ടകമാണ്, മുംബൈ ഇന്ത്യന്‍സ് മലമറിക്കും എന്നൊക്കെ കരുതി കാത്തിരുന്ന ആരാധകര്‍ നിരാശരായി. ഐ പി എല്ലിലെ രണ്ടാമത്തെ മത്സരത്തിലും മുംബൈ ഇന്ത്യന്‍സിന് തോല്‍വി. ഇത്തവണ തോല്‍പിച്ച് വിട്ടത് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് എടുത്ത ഹര്‍ഭജന്‍ 24 പന്തില്‍ 64 റണ്‍സും അടിച്ച ശേഷമാണ് ഈ തോല്‍വി എന്നോര്‍ക്കണം.
മറുവശത്ത് അമ്പരപ്പിക്കുന്ന ടീം ഗെയിം ആണ് പഞ്ചാബ് കാഴ്ച വെച്ചത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ വെറും ആറ് റണ്‍സിന് പുറത്തായിട്ടും അത് കിംഗ്‌സിനെ ബാധിച്ചതേയില്ല. ബാറ്റിംഗിലും ബൗളിംഗിലും മികച്ച കളി കെട്ടഴിച്ച അവര്‍ മുംബൈയെ 59 ന് ആറ് എന്ന നാണം കെട്ട നിലയിലേക്ക് വരെ തള്ളിയിട്ടു. ഐ പി എല്ലില്‍ പഞ്ചാബിന്റെ ആദ്യ ജയമാണിത്.

ബല്ലേ ബല്ലേ ഭാജി
24 പന്തെറിഞ്ഞ ഭാജി കൊടുത്തത് 20 റണ്‍സ്. 24 പന്ത് ബാറ്റ് ചെയ്ത ഭാജി അടിച്ചത് 64 റണ്‍സ്. ആറ് സിക്‌സും അഞ്ച് ഫോറും. രണ്ട് വിക്കറ്റും എടുത്തു. പക്ഷേ കളി മുംബൈ തോറ്റു എന്ന് മാത്രം.

ക്യാപ്റ്റന്‍ മാന്‍ ഓഫ് ദ മാച്ച്
32 പന്തില്‍ 61 റണ്‍സെടുത്ത പഞ്ചാബ് ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയാണ് മാന്‍ ഓഫ് ദ മാച്ച്. ബെയ്‌ലിയുടെ ഇന്നിംഗ്‌സാണ് കളി പഞ്ചാബിന് അനുകൂലമാക്കിയത്.

വീരനായി വീരു, അതേ സേവാഗ്
പണ്ടത്തെ അതേ സേവാഗ് കളിക്കളത്തില്‍ വീണ്ടും അവതരിച്ചു. ചന്നം പിന്നം ബൗണ്ടറികള്‍ അടിച്ച സേവാഗിന്റെ സംഭാവന വെറും 19 പന്തില്‍ 36 റണ്‍സായിരുന്നു.

ജോണ്‍സണ്‍ വീണ്ടും
മൂന്നോവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങിയ മിച്ചല്‍ ജോണ്‍സനെ നാലാമത്തെ ഓവറില്‍ ഹര്‍ഭജന്‍ അടിച്ച് പറത്തിയത് 17 റണ്‍സിനാണ്.

ടീം വര്‍ക്കിന്റെ ജയം
ബാറ്റിംഗിലും ബൗളിംഗിലും ടീം വര്‍ക്കിന്റെ വിജയമായിരുന്നു പഞ്ചാബിന്റേത്. മറുവശത്ത് മുംബൈ ആകട്ടെ ഒരിക്കലും ഒരു ടീമായി കളിച്ചതേയില്ല.

മുംബൈ പഠിക്കാനുണ്ട്
രാജസ്ഥാനും പഞ്ചാബും പോലുള്ള ടീമുകളില്‍ നിന്നും മുംബൈ ഇന്ത്യന്‍സ് ഏറെ പഠിക്കാനുണ്ട്. വലിയ കളിക്കാരെ കൊണ്ട് മാത്രം കളി ജയിക്കാന്‍ പറ്റില്ല എന്ന് അവര്‍ മനസിലാക്കിയില്ലെങ്കില്‍ ഈ സീസണില്‍ മുംബൈ ഒരു ദുരന്തമാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications