രോഹിത് ശര്‍മയ്ക്ക് പണികിട്ടി, 12 ലക്ഷം പിഴ! അടുത്തത് വിലക്ക്?
ബെംഗളൂരു: ഐ പി എല്ലിലെ ആദ്യത്തെ ജയം സ്വന്തമാക്കിയെങ്കിലും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ആശ്വസിക്കാന്‍ വകയില്ല. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ 12 ലക്ഷം രൂപയുടെ പിഴയാണ് രോഹിതിന് കിട്ടിയിരിക്കുന്നത്. ഷെഡ്യൂള്‍ ചെയ്ത സമയത്തിലും ഏറെ വൈകിയാണ് മുംബൈ ഓവറുകള്‍ എറിഞ്ഞുതീര്‍ത്തത്.
സീസണിലെ ആദ്യമായതിനാല്‍ ഇത്തവണ ശിക്ഷ പിഴയില്‍ ഒതുങ്ങി. ഇനി ഒരിക്കല്‍ കൂടി ഓവര്‍ എറിഞ്ഞ് തീര്‍ക്കാന്‍ വൈകിയാല്‍ രോഹിതിന് ഒരു കളിയില്‍ നിന്നും വിലക്ക് തന്നെ കിട്ടിയേക്കും. മികച്ച ഫോമിലെത്തിയ രോഹിത് ശര്‍മയുടെ ബാറ്റിംഗ് ഇല്ലാതെ കളിക്കാന്‍ ഇറങ്ങുന്ന കാര്യം മുംബൈ ഇന്ത്യന്‍സിന് ചിന്തിക്കാന്‍ പോലും കഴിയില്ല.

പണി പാളുമോ രോഹിത്തേ
അഞ്ച് കളി കളിച്ചാണ് ഒന്നിലെങ്കിലും ജയിക്കാന്‍ മുംബൈ ഇന്ത്യന്‍സിന് പറ്റിയത്. അതിലാകട്ടെ ക്യാപ്റ്റന് പിഴ ശിക്ഷയും കിട്ടി. ഓവര്‍ റേറ്റ് കുറഞ്ഞതില്‍ രോഹിതിന്റെ കൂട്ടുപ്രതികള്‍ ഇവരാണ്.

മിച്ചല്‍ മഗ്ലനാഗന്‍ തുടങ്ങി
ഐ പി എല്ലിലെ ആദ്യ മത്സരം കളിച്ച മിച്ചല്‍ മഗ്ലനാഗന്‍ നാലോവറുകള്‍ എറിഞ്ഞു. സാമാന്യം നന്നായി റണ്‍സ് വഴങ്ങിയെങ്കിലും ആദ്യ ഓവറുകള്‍ ഫലപ്രദമായി എറിയാന്‍ മിച്ചല്‍ മഗ്ലനാഗന് പറ്റി.

ഫാസ്റ്റ് ബൗളര്‍മാര്‍ കൂടി
മിച്ചല്‍ മഗ്ലനാഗനൊപ്പം ലസിത് മലിംഗ, ജസ്പീത് ഭുമ്ര, പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ എന്നീ ഫാസ്റ്റ് ബൗളര്‍മാരാണ് മുംബൈ ഇന്ത്യന്‍സിന് വേണ്ടി പന്തെറിഞ്ഞത്.

ഭുമ്ര സമയമെടുക്കുന്നു
യുവ ഫാസ്റ്റ് ബൗളര്‍ ജസ്പീത് ഭുമ്രയാണ് ബൗളിംഗില്‍ സമയമെടുക്കുന്ന മറ്റൊരു ബൗളര്‍. എന്നാല്‍ ഡിവില്ലിയേഴ്‌സിന്റെ വിലപ്പെട്ട വിക്കറ്റ് വീഴ്ത്തിയത് ഈ ബൗളറാണ്.

റണ്‍മഴയല്ലേ
റണ്‍മഴ കണ്ട മത്സരത്തില്‍ രണ്ട് ടീമുകളും കുറച്ച് സമയം കൂടുതലെടുത്തിരുന്നു. ഏതാണ്ട് 400 ഓളം റണ്‍സാണ് രണ്ട് ഇന്നിഗ്‌സുകളിലായി പിറന്നത്.

പൊള്ളാര്‍ഡിന്റെ കുസൃതി
കളിക്കിടയില്‍ പൊള്ളാര്‍ഡിന്റെ വായില്‍ പ്ലാസ്റ്ററൊട്ടിക്കല്‍ കുസൃതിയും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഇതുകൊണ്ട് സമയനഷ്ടമൊന്നും ഉണ്ടായിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications