Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മക്കുല്ലം (100*) തനിസ്വരൂപം പുറത്തെടുത്തു, ചെന്നൈയും; ജയം 45 റണ്‍സിന്

ചെന്നൈ: ഐ പി എല്ലിലെ ഏറ്റവും അപകടകാരികളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒരിക്കല്‍ക്കൂടി തനിസ്വരൂപം പുറത്തെടുത്തു. ആദ്യം ബാറ്റ് ചെയ്ത് കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുക്കുക. തകര്‍പ്പന്‍ ബൗളിംഗും ഫീല്‍ഡിംഗും വഴി എതിരാളികളെ നാമമാത്രമായ സ്‌കോറില്‍ ഒതുക്കുക - ഇതാണ് ചെന്നൈയുടെ ഗെയിം പ്ലാന്‍. ആദ്യ കളിയില്‍ പാളിയ ഈ തന്ത്രം രണ്ടാമൂഴത്തില്‍ ചെന്നൈ മനോഹരമായി നടപ്പാക്കിയപ്പോള്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സ് തോറ്റത് 45 റണ്‍സിന്.

Chennai Super Kings beat Sunrisers Hyderabad

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മക്കുല്ലത്തിന്റെ സെഞ്ചുറി മികവില്‍ 208 റണ്‍സിലെത്തിയപ്പോള്‍ തന്നെ കളിയുടെ പോക്ക് എങ്ങോട്ട് എന്ന് വ്യക്തമായിരുന്നു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് അര്‍ധസെഞ്ചുറിയോടെ ഹൈദരാബാദ് നിരയില്‍ ചെറുത്തുനിന്നത്. വാര്‍ണറിന്റെ 53 റണ്‍സാകട്ടെ വിജയലക്ഷ്യത്തിന്റെ അടുത്തൊന്നും എത്താന്‍ പോന്നതായിരുന്നില്ല.

ശിഖര്‍ ധവാന്‍, ബൊപ്പാര, വില്യംസണ്‍ എന്നിവര്‍ക്ക് മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാനായില്ല. ചെന്നൈയ്ക്ക് വേണ്ടി മോഹിത് ശര്‍മയും ബ്രാവോയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 20 ഓവറില്‍ ആറ് വിക്കറ്റിന് 164 റണ്‍സ് എന്ന നിലയില്‍ ഹൈദരാബാദിന്റെ പോരാട്ടം അവസാനിച്ചു. രണ്ട് കളികളില്‍ രണ്ട് വിജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്.

ബാറ്റിംഗ് തുടങ്ങിയ ചെന്നൈ ഒന്നാമത്തെ ഓവര്‍ മുതല്‍ അടിയായിരുന്നു. സ്മിത്തിലൂടെ ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോഴേക്കും അവര്‍ എട്ടോവറില്‍ 75 റണ്‍സിലെത്തിയിരുന്നു. സ്ഥാനക്കയറ്റം കിട്ടി മുന്നോട്ട് വന്ന ക്യാപ്റ്റന്‍ ധോണി വെറും 29 പന്തില്‍ 53 റണ്‍സെടുത്തു. ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ബ്രണ്ടന്‍ മക്കുല്ലമാണ് ചെന്നൈയുടെ താരമായത്. വെറും 56 പന്തില്‍ 7 ഫോറും 9 സിക്‌സും പറത്തി 100 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മക്കുല്ലം തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും.

Story first published: Saturday, April 11, 2015, 19:47 [IST]
Other articles published on Apr 11, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+