Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാജസ്ഥാന് ഹാട്രിക് ജയം, മുംബൈ ഇന്ത്യന്‍സിന് ഹാട്രിക് തോല്‍വി!

അഹമ്മദാബാദ്: ഐ പി എല്‍ എട്ടാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം. കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ 7 വിക്കറ്റിനാണ് അവര്‍ തോല്‍പിച്ചത്. രാജസ്ഥാന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. മൂന്ന് കളികള്‍ കളിച്ച മുംബൈ ഇന്ത്യന്‍സാകട്ടെ മൂന്നിലും തോറ്റു. നിലവില്‍ പോയിന്റ് പട്ടികയുടെ തലപ്പത്താണ് രാജസ്ഥാന്‍. മുംബൈ ആകട്ടെ ഏറ്റവും അവസാനവും.

 Super Smith takes Rajasthan Royals to third win in a row

കീരണ്‍ പൊള്ളാര്‍ഡും കോറി ആന്‍ഡേഴ്‌സനും ചേര്‍ന്നാണ് സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പോടെ മുംബൈയെ മാന്യമായ സ്‌കോറിലെത്തിച്ചത്. പൊള്ളാര്‍ഡ് 34 പന്തില്‍ 70ഉം ആന്‍ഡേഴ്‌സന്‍ 38 പന്തില്‍ 50 ഉം റണ്‍സെടുത്തു. 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സായിരുന്നു മുംബൈയുടെ സ്‌കോര്‍. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് തുടക്കം വീണ്ടും പാരയായി.

ആദ്യ പത്തോവറില്‍ വെറും 45 റണ്‍സായിരുന്നു അവരുടെ സ്‌കോര്‍ ബോര്‍ഡില്‍. സ്‌കോര്‍ 24 ല്‍ നില്‍ക്കേ ആരോണ്‍ ഫിഞ്ച് പേശിവലിവ് മൂലം മടങ്ങിയതോടെയാണ് മുംബൈയുടെ തിരിച്ചടികള്‍ തുടങ്ങിയത്. കണ്ണടച്ച് തുറക്കുമ്പോഴേക്കും പാര്‍ഥിവ് പട്ടേല്‍, രോഹിത് ശര്‍മ, ഉന്മുക്ത് ചന്ദ് എന്നിവരും ഔട്ടായി. സകല പ്രതീക്ഷയും നഷ്ടപ്പെട്ട ഇവിടെ നിന്നാണ് പൊള്ളാര്‍ഡും ആന്‍ഡേഴ്‌സനും കൂറ്റനടികളിലൂടെ അവരെ മാന്യമായ സ്‌കോറിലെത്തിച്ചത്.

എന്നാല്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ ഈ സ്‌കോറൊന്നും പോരായിരുന്നു. 19.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ അവര്‍ ലക്ഷ്യത്തിലെത്തി. 79 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മിത്താണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. അജിന്‍ക്യ രഹാനെ 46 ഉം സഞ്ജു സാംസണ്‍ 17 ഉം റണ്‍സെടുത്ത് പുറത്തായി. സ്റ്റീവന്‍ സ്മിത്താണ് മാന്‍ ഓഫ് ദ മാച്ച്.

Story first published: Wednesday, April 15, 2015, 8:53 [IST]
Other articles published on Apr 15, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+