വാണം പോലെ വാര്‍ണര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ജയിച്ചു
ബെംഗളൂരു: അപ്രതീക്ഷിതമായത് സംഭവിച്ചു. സ്വന്തം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് തോറ്റു. അതും താരതമ്യേന ദുര്‍ബലരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍ എന്നീ ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ഒത്തുപിടിച്ചാണ് ഹൈദരാബാദിനെ ഐ പി എല്‍ എട്ടിലെ ആദ്യ വിജയത്തില്‍ എത്തിച്ചത്.
സൂപ്പര്‍ താരങ്ങളായ ക്രിസ് ഗെയ്ല്‍, വിരാട് കോലി, ഡിവില്ലിയേഴ്‌സ് എന്നിവരുടെ പിന്‍ബലത്തില്‍ മികച്ച തുടക്കം കിട്ടിയിട്ടും ബാംഗ്ലൂരിന് 166 ലെത്താനേ കഴിഞ്ഞുള്ളൂ. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഈ ലക്ഷ്യം 8 വിക്കറ്റും 16 പന്തും ബാക്കി നില്‍ക്കേ മറികടന്നു. ഇതോടെ രണ്ട് ടീമുകള്‍ക്കും ഐ പി എല്‍ എട്ടില്‍ ഓരോ വിജയമായി. ചിത്രങ്ങള്‍ കാണൂ.

വാണം പോലെ വാര്‍ണര്‍
27 പന്ത്, 4 സിക്‌സ്, 6 ഫോര്‍ 57 റണ്‍സെടുത്ത് എട്ടാമോവറില്‍ പുറത്താകുമ്പോഴേക്കും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ജയിപ്പിച്ചുകഴിഞ്ഞിരുന്നു. വാര്‍ണര്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും.

ധവാനും ഫിഫ്റ്റി
42 പന്തില്‍ 50 റണ്‍സോടെ ധവാനും പേരിനൊത്ത കളി പുറത്തെടുത്തു. 4 ഫോറും രണ്ട് സിക്‌സും പറത്തിയ ധവാന്‍ പുറത്താകാതെ നിന്നു

രാഹുലും കൊളളാം
28 പന്തില്‍ 44 റണ്‍സെടുത്ത യുവതാരം എല്‍ രാഹുല്‍ സിക്‌സറടിച്ചാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

ലോകകപ്പിന്റെ ബാക്കി
ലോകകപ്പിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബൗള്‍ട്ടാണ് 3 വിക്കറ്റോടെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ നടുവൊടിച്ചത്.

കോലി നന്നായി തുടങ്ങി
37 പന്തില്‍ 42 റണ്‍സെടുത്ത കോലിക്ക് മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. കോലി പോയതോടെ ബാംഗ്ലൂരിന്റെ തകര്‍ച്ചയും തുടങ്ങി

സ്റ്റാന്‍ഡ് എലോണ്‍ എ ബി
28 പന്തില്‍ 46 റണ്‍സെടുത്ത എ ബി ഡിവില്ലിയേഴ്‌സിന് പക്ഷേ മറുവശത്ത് നിന്നും യാതൊരു പിന്തുണയും കിട്ടിയില്ല.

കയ്യടിക്കാന്‍ അനുഷ്‌കയും
ബാംഗ്ലൂര്‍ - ഹൈദരാബാദ് കളി കാണാനെത്തിയ ബോളിവുഡ് നടി അനുഷ്‌ക ശര്‍മ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications