ഇദ്ദാണ് കളി! തവളച്ചാട്ടം ചാടി മുംബൈ പ്ലേ ഓഫിലെത്തി!
ഹൈദരാബാദ്: ആദ്യ നാല് കളിയും തോറ്റ ടീം. അവസാന കളിക്കിറങ്ങുമ്പോള്‍ ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന ടീം. ആദ്യറൗണ്ട് കഴിഞ്ഞപ്പോള്‍ മുംബൈ ഇന്ത്യന്‍സ് എത്തിയിരിക്കുന്നത് രണ്ടാം സ്ഥാനത്ത്. അതെ, സണ്‍റൈസേഴ്‌സിന് എതിരായ ഒറ്റ ജയത്തോടെ കൊല്‍ക്കത്ത, ഹൈദരാബാദ്, ബാംഗ്ലൂര്‍, രാജസ്ഥാന്‍ എന്നീ ടീമുകളുടെ തലയ്ക്ക് മുകളിലൂടെ തവളച്ചാട്ടം ചാടിയാണ് മുംബൈ രണ്ടാമതായി ഫിനിഷ് ചെയ്തിരിക്കുന്നത്.
ജയിക്കാന്‍ വിജയം കൂടിയേ തീരൂ എന്ന നിലയിലായിരുന്നു ഹൈദരാബാദും മുംബൈയും. കളി ഹൈദരാബാദിന്റെ തട്ടകത്തില്‍. എന്നാല്‍ ആനുകൂല്യം മുതലാക്കാന്‍ അവര്‍ക്ക് പറ്റിയില്ല. ഫാസ്റ്റ് ബൗളിംഗും കിടുക്കന്‍ ഫീല്‍ഡിംഗും അച്ചടക്കത്തോടെയുള്ള ബാറ്റിംഗും എല്ലാമായി മുംബൈ ഹൈദരാബാദിനെ നിഷ്പ്രഭരാക്കിക്കളഞ്ഞു. 9 വിക്കറ്റിന്റെ കൂറ്റന്‍ ജയത്തോടെ രണ്ടാം സ്ഥാനവും പ്ലേ ഓഫും. ചിത്രങ്ങള്‍ കാണൂ.

ഇത് ക്ലാസ് ജയം, ഇത് താന്‍ മുംബൈ
ആദ്യത്തെ തോല്‍വിക്ക് ശേഷമുള്ള വമ്പന്‍ തിരിച്ചുവരവിലെ ഏറ്റവും മികച്ച ജയങ്ങളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ് കൊത്തിയെടുത്തത്. കളി തുടങ്ങിയ ശേഷം ഒരു നിമിഷം പോലും എതിരാളികള്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. അത്രയ്ക്കും ആധികാരികമായിരുന്നു ഈ പ്രകടനം.

എങ്ങനാ ലക്ഷ്മണാ....
ഇന്ത്യന്‍ ക്രിക്കറ്റിന്റെ അര്‍ജുനനായ സച്ചിന്‍ വി വി എസ് ലക്ഷ്മണനോടൊപ്പം. അരികില്‍ രവി ശാസ്ത്രി, രണ്ട് ടീമുകളുടെയും മെന്റര്‍മാരാണ് സച്ചിനും ലക്ഷ്മണും.

എന്തൊരു ബൗളിംഗ്
ഒന്നാമത്തെ ഓവറില്‍ ധവാന്‍, രണ്ടാമത്തെ ഓവറില്‍ വാര്‍ണര്‍.. മുംബൈയുടെ ഫാസ്റ്റ് ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ ചുരുണ്ടുപോയി സണ്‍റൈസേഴ്‌സ്. വെറും 113 റണ്‍സിനാണ് അവര്‍ ഓളൗട്ടായത്.

എല്ലാം എളുപ്പമാണ്
ഒരു പ്രയാസവും കൂടാതെ മുംബൈ ഈ സ്‌കോര്‍ അടിച്ചെടുത്തു. 37 പന്തും 9 വിക്കറ്റും ബാക്കി നില്‍ക്കെയായിരുന്നു മുംബൈയുടെ ജയം.

ദാ പിടി ഒരു 50
അര്‍ധസെഞ്ചുറി തികച്ച പാര്‍ഥിവ് പട്ടേലിന്റെ ആഹ്ലാദം

സിമ്മണ്‍സ് 48
ഒരറ്റത്ത് 48 റണ്‍സോടെ ലെന്‍ഡല്‍ സിമ്മണ്‍സും ഉറച്ചുനിന്നു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications