ബാംഗ്ലൂരിന്റെ കളി മഴ മുടക്കി, കോലിയും അനുഷ്‌കയും ഹാപ്പി
ബെംഗളൂരു: ഐ പി എല്ലിലെ നിര്‍ണായകമായ ഒരു മത്സരം മഴ മുടക്കിയെങ്കിലും ക്യാപ്റ്റന്‍ വിരാട് കോലിക്ക് സങ്കടമൊന്നും തോന്നാനിടയില്ല. കളി മുടങ്ങിയതിലൂടെ കിട്ടിയ ഒരു പോയിന്റുമായി ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് പ്ലേ ഓഫില്‍ എത്തി എന്നത് തന്നെ കാരണം. കളി വലിയ മാര്‍ജിനില്‍ തോറ്റിരുന്നെങ്കില്‍ ചിലപ്പോള്‍ ബാംഗ്ലൂര്‍ പുറത്തായാനേ.
മൂന്നാമതായി ഫിനിഷ് ചെയ്ത ആദ്യ എലിമിനേറ്ററില്‍ രാജസ്ഥാനാണ് എതിരാളികള്‍. ഡല്‍ഹിക്കെതിരെ ജയിക്കാനും തോല്‍ക്കാനും സാധ്യതയുണ്ട് എന്ന ഘട്ടത്തിലാണ് ബാംഗ്ലൂരിന്റെ ബാറ്റിംഗ് മഴ മുടക്കിയത്. 188 റണ്‍സായിരുന്നു ജയിക്കാന്‍ ബാംഗ്ലൂരിന് വേണ്ടിയിരുന്നത്. 1.1 ഓവറില്‍ 2 റണ്‍സിലെത്തുമ്പോഴേക്കും മഴയെത്തി. കളി മുടങ്ങിയ ബാംഗ്ലൂര്‍ ക്യാമ്പില്‍ ക്യാപ്റ്റന്‍ കോലിയും കാമുകി അനുഷ്‌കയുമായി കൗതുകം. കാണൂ.

യുവി ഇത് കണ്ടോ
പ്രിയസുഹൃത്ത് യുവരാജ് സിംഗിന് മുന്നില്‍ കോലിയുടെയും അനുഷ്‌ക ശര്‍മയുടെയും ഒരു പ്രണയനിമിഷം.

ഈ മഴ പോകുമോ
ഡല്‍ഹിക്കെതിരായ കളി മഴ മുടക്കിയപ്പോള്‍ കാമുകി അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം വിരാട് കോലി.

ജയിക്കണം കേട്ടോ
ഡല്‍ഹിക്കെതിരെ കോലിയും കൂട്ടരും ഫീല്‍ഡിംഗിനിടെ

മഴ കൊണ്ടുപോയ ഇന്നിംഗ്‌സ്
വീരോചിത അര്‍ധസെഞ്ചുറിയോടെ ജെ പി ഡുമിനി ഡല്‍ഹക്കിക്ക് മികച്ച സ്‌കോര്‍ നല്‍കിയെങ്കിലും കളി മഴ കൊണ്ടുപോയി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications