വാട്‌സന്റെ സെഞ്ചുറി രാജസ്ഥാനെ പ്ലേ ഓഫിലെത്തിച്ചു
മുംബൈ: കഴിഞ്ഞ തവണത്തെ പോലെ രാജസ്ഥാന്‍ റോയല്‍സ് പടിക്കല്‍ കുടമുടച്ചില്ല. ഷെയ്ന്‍ വാട്‌സന്റെ അത്യുജ്വല സെഞ്ചുറി മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡ്‌ഴ്‌സിനെ വെറും 9 റണ്‍സിന് തോല്‍പിച്ച് രാജസ്ഥാന്‍ പ്ലേ ഓഫിലെത്തി. 16 പോയിന്റുകളോടെ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ ഇപ്പോള്‍. 6 വിക്കറ്റിന് 199 റണ്‍സാണ് അവര്‍ അടിച്ചുകൂട്ടിയത്.
തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തം കുഴിതോണ്ടി. 15 പോയിന്റോടെ നാലാം സ്ഥാനത്താണെങ്കിലും ഇന്നത്തെ കളികള്‍ കൂടി കഴിയുമ്പോള്‍ അവര്‍ താഴേക്ക് പോകാനാണ് സാധ്യത. അഞ്ചാം സ്ഥാനത്തുള്ള ഹൈദരാബാദിനും ആറാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിനും 14 പോയിന്റ് വീതമുണ്ട്. ഈ കളിയില്‍ ജയിക്കുന്നവര്‍ 16 പോയിന്റോടെ പ്ലേ ഓഫിലെത്തും. കൊല്‍ക്കത്തയ്ക്ക് 15 പോയിന്റുകളേ ഉള്ളൂ.

വാട്‌സന്‍ കളിച്ചതാണ് കളി
നിര്‍ണായക മത്സരത്തില്‍ സെഞ്ചുറിയോടെ വാട്‌സന്‍ രാജസ്ഥാനെ പ്ലേ ഓഫിലെത്തിച്ചു. വെറും 59 പന്തിലായിരുന്നു വാട്‌സന്റെ 104

ബൗളിംഗില്‍ മോറിസ്
വാട്‌സനെ വെല്ലുന്ന പ്രകടനമാണ് പന്ത് കൊണ്ട് ക്രിസ് മോറിസ് നടത്തിയത്. 4 ഓവറില്‍ 23 റണ്‍സിന് 4 വിക്കറ്റ്. ഇതില്‍ അവസാന ഓവറും പെടും.

പത്താന്‍ പൊരുതി
മുംബൈയ്ക്ക് എതിരെ പോലെ തന്നെ പത്താന്‍ പൊരുതിയെങ്കിലും ജയിക്കാന്‍ മാത്രം പറ്റിയില്ല. പത്താന്‍ 44 റണ്‍സെടുത്തു.

റസ്സല്‍ അടിച്ചുനോക്കി
20 പന്തില്‍ 37 റണ്‍സെടുത്ത റസ്സലാണ് കൊല്‍ക്കത്തയുടെ പരാജയഭാരം കുറച്ചത്. ഉമേഷ് യാദവ് 11 പന്തില്‍ 24 റണ്‍സെടുത്തു.

വിജയച്ചിരി
പ്ലേ ഓഫിലേക്ക് അര്‍ഹത നേടിയ രാജസ്ഥാന്‍ റോയല്‍സ് ടീം

ഹാര്‍ഡ് ലക്ക്
കളിക്ക് ശേഷം മോര്‍ക്കലിന് കൈ കൊടുക്കുന്ന വാട്‌സന്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications