ഇന്‍ക്രെഡിബിള്‍ ചെന്നൈ: ഒന്നാമനായി പ്ലേ ഓഫില്‍
മൊഹാലി: പ്ലേ ഓഫ് കളിച്ചില്ലെങ്കിലും ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാന്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് കിട്ടിയ ഒരു അവസരമായിരുന്നു ചെന്നൈയ്ക്ക് എതിരായ അവസാനത്തെ കളി. എന്നാല്‍ സേവാഗും മാക്‌സ്‌വെല്ലും ബെയ്‌ലിയും ഫോമൗട്ടായ ഒരു സീസണ് തോല്‍വിയോടെ ഗുഡ് ബൈ പറയാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. 14 കളിയില്‍ വെറും മൂന്നേ മൂന്ന് ജയങ്ങള്‍ മാത്രമാണ് റണ്ണറപ്പുകളുടെ ഇത്തവണത്തെ സമ്പാദ്യം.
മറുവശത്ത് ചെന്നെ സൂപ്പര്‍ കിംഗ്‌സ് ജയത്തോടെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ആധികാരികമായ ബൗളിംഗ്, മികച്ച ഫീല്‍ഡിംഗ്, ബാറ്റിംഗ് - ഇത് തന്നെയായിരുന്നു പഞ്ചാബിന് എതിരെയും ചെന്നൈയുടെ വിജയഫോര്‍മുല. സ്‌കോര്‍ പഞ്ചാബ് കിംഗ്‌സ് 7 ന് 130, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 16.5 ഓവറില്‍ 3 ന് 134. ചിത്രങ്ങള്‍ കാണൂ.

ബൗളിംഗില്‍ നേഗി
ചെന്നൈയുടെ യുവതാരം പവന്‍ നേഗിയാണ് ബൗളിംഗില്‍ തിളങ്ങിയത്. ബൗളിംഗ് ഓപ്പണ്‍ ചെയ്ത നേഗി നാലോവറില്‍ 25 റണ്‍സിന് 2 വിക്കറ്റ് വീഴ്ത്തി. മാന്‍ ഓഫ് ദ മാച്ചും നേഗിയാണ്.

മാക്‌സ്‌വെല്‍ തിളങ്ങാത്ത ഐപിഎല്‍
വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ തീര്‍ത്തും മങ്ങിപ്പോയ ഐ പി എല്ലാണ് ഇത്. ചെന്നൈയ്‌ക്കെതിരെ 14 പന്തുകള്‍ കളിച്ച മാക്‌സിക്ക് വെറും 6 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ

ഡുപ്ലിസി തിളങ്ങി
131 റണ്‍സ് മാത്രം വേണ്ടിയിരുന്ന ചെന്നൈയ്ക്ക് 55 റണ്‍സോടെ ഡുപ്ലിസി വിജയമൊരുക്കി.

റെയ്‌നയും കളിച്ചു
34 പന്തില്‍ 41 റണ്‍സോടെ പുറത്താകാതെ നിന്ന റെയ്‌നയും ചെന്നൈയ്ക്ക് വേണ്ടി ബാറ്റിംഗില്‍ തിളങ്ങി

ടീം നമ്പര്‍ വണ്‍
18 പോയിന്റുകളോടെ ഒന്നാം സ്ഥാനത്തെത്തി പ്ലേ ഓഫിന് യോഗ്യത നേടിയ ചെന്നൈ ടീം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications