വാര്‍ണര്‍ ക്യാച്ച് വിട്ട് സിക്‌സാക്കി, ബാംഗ്ലൂരിനെ പ്ലേ ഓഫിലേക്ക് വിട്ടു!
ഹൈദരാബാദ്: പുതിയ കാലത്തെ ജോണ്ടി റോഡ്‌സാണ് ഡേവിഡ് വാര്‍ണര്‍. അരികില്‍ കൂടി പോലും ഒരു പന്ത് പോകാന്‍ സമ്മതിക്കില്ല. പാറന്നു പിടിച്ചുകളയും. ക്യാച്ചാണെങ്കില്‍ പറയാനുമില്ല. അങ്ങനെയുള്ള വാര്‍ണര്‍ ഒരു ക്യാച്ച് കളഞ്ഞ് ബാംഗ്ലൂരിനെ ജയിപ്പിക്കുക എന്ന് പറഞ്ഞാല്‍ അതൊരു വാര്‍ത്ത തന്നെയാണ്. അവസാന പന്തില്‍ ക്യാച്ചെടുത്ത ശേഷം ഒരാവശ്യവുമില്ലാതെ പിന്നോട്ട് പോയി കയറില്‍ ചിവിട്ടിയാണ് വാര്‍ണര്‍ കോലിക്കും ബാംഗ്ലൂരിനും ജീവന്‍ നല്‍കിയത്.
മഴമൂലം 11 ഓവറാക്കി ചുരുക്കിയ കളിയിലായിരുന്നു ബാംഗ്ലൂരിന്റെ അവിശ്വസീയ ജയം. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 3 വിക്കറ്റിന് 135 റണ്‍സെടുത്തു. മഴ വീണ്ടും കളി തടസ്സപ്പെടുത്തിയതോടെ ജയിക്കാന്‍ 6 ഓവറില്‍ 81 റണ്‍സായിരുന്നു ബാംഗ്ലൂരിന് വേണ്ടിയിരുന്നത്. ഇത് ഗെയ്‌ലും കോലിയും കൂടി അടിച്ചെടുക്കുകയായിരുന്നു. ചിത്രങ്ങള്‍ കാണൂ..

കോലി അണ്‍ബിലീവബ്ള്‍...
വെറും 19 പന്തില്‍ 3 ഫോറും 3 സിക്‌സും പറത്തി 44 റണ്‍സോടെ പുറത്താകാതെ നിന്ന വിരാട് കോലിയാണ് കളിയിലെ താരവും മാന്‍ ഓഫ് ദ മാച്ചും. അവസാനത്തെ ഷോട്ട് വാര്‍ണറുടെ കൈകളിലൂടെ സിക്‌സറിലെത്തിയത് കോലിക്ക് ആശ്വാസമായി.

ഗെയ്ല്‍ അതുക്കും മേലെ
പത്തേ പത്ത് പന്തുകള്‍ മാത്രമേ ഗെയ്ല്‍ കളിച്ചുള്ളൂ. അതില്‍ 4 ഫോര്‍, രണ്ട് സിക്‌സ്. 2.3 ഓവറില്‍ ഗെയ്ല്‍ പുറത്താകുമ്പോള്‍ ബാംഗ്ലൂരിന്റെ സ്‌കോര്‍ 43.

ഡിവില്ലിയേഴ്‌സ് 0
നേരിട്ട ആദ്യ പന്തില്‍ എ ബി ഡിവില്ലിയേഴ്‌സ് പുറത്തായിട്ടും കളി ജയിക്കാന്‍ ബാംഗ്ലൂരിന് സാധിച്ചു

വാര്‍ണര്‍ വീരനായിരുന്നു
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ 32 പന്തില്‍ 52 റണ്‍സടിച്ച് വാര്‍ണര്‍ തന്നെയാണ് മികച്ച സ്‌കോറിലെത്തിച്ചത്.

പാവം ഹെന്റിക്കസ്
ഓള്‍റൗണ്ടര്‍ മോയിസ് ഹെന്റിക്കസാണ് കളിയില്‍ ഏറ്റവും നിര്‍ഭാഗ്യവാനായ കളിക്കാരന്‍. 22 പന്തില്‍ 57 റണ്‍സെടുത്ത ഹെന്റിക്കസ് ഒരോവറില്‍ 3 റണ്‍സ് മാത്രം വഴങ്ങി ഗെയ്‌ലിന്റെയും ഡിവില്ലിയേഴ്‌സിന്റെയും വിക്കറ്റും വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications