Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡിവില്ലിയേഴ്‌സ് വീണു, ബാംഗ്ലൂരിന് അപ്രതീക്ഷിത പ്രഹരം!

മൊഹാലി: രാജസ്ഥാന്‍ റോയല്‍സിനെയും മുംബൈ ഇന്ത്യന്‍സിനെയും തോല്‍പിച്ച് തകര്‍പ്പന്‍ ഫോമിലെത്തിയ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് ദുര്‍ബലരായ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനോട് തോല്‍വി. മഴമൂലം പത്ത് ഓവറാക്കി ചുരുക്കിയ കളിയില്‍ 22 റണ്‍സിനാണ് പഞ്ചാബ് ബാംഗ്ലൂരിനെ തോല്‍പിച്ചത്. പ്ലേ ഓഫിലെത്തണമെങ്കില്‍ ബാക്കിയുള്ള രണ്ട് കളികളും ജയിച്ചേ പറ്റൂ എന്ന നിലയിലാണ് ബാംഗ്ലൂര്‍ ഇപ്പോള്‍.

ടോസ് നേടിയ ബാംഗ്ലൂര്‍ പഞ്ചാബിനെ ആദ്യം ബാറ്റിംഗിന് അയച്ചു. പത്തോവറില്‍ 6 വിക്കറ്റിന് 106 റണ്‍സാണ് പഞ്ചാബ് അടിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് പക്ഷേ 84 റണ്‍സിലെത്താനേ പറ്റിയുള്ളൂ. എ ബി ഡിവില്ലിയേഴ്‌സ് പത്ത് റണ്‍സില്‍ പുറത്തായത് ബാംഗ്ലൂരിന് തിരിച്ചടിയായി. 13 കളികളില്‍ കിംഗ്‌സ് ഇലവന്റെ മൂന്നാമത്തെ മാത്രം ജയമാണ് ഇത്. ചിത്രങ്ങള്‍ കാണൂ...

ഡിവില്ലിയേഴ്‌സിന് എന്ത് പറ്റി

ഡിവില്ലിയേഴ്‌സിന് എന്ത് പറ്റി

മുംബൈയ്‌ക്കെതിരെ അത്യുജ്വല ഇന്നിംഗ്‌സ് കളിച്ച എ ബി ഡിവില്ലിയേഴ്‌സ് വെറും 10 റണ്‍സിന് ഔട്ടായി. 9 പന്തുകള്‍ നേരിട്ട ഡിവില്ലിയേഴ്‌സ് 1 ബൗണ്ടറി മാത്രമേ അടിച്ചുള്ളൂ.

അക്ഷര്‍ പട്ടേല്‍ മാന്‍ ഓഫ് ദ മാച്ച്

അക്ഷര്‍ പട്ടേല്‍ മാന്‍ ഓഫ് ദ മാച്ച്

ഡിവില്ലിയേഴ്‌സിന്റെ വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലാണ് മാന്‍ ഓഫ് ദ മാച്ച്. രണ്ടോവറില്‍ 11 റണ്‍സ് മാത്രം വഴങ്ങിയ പട്ടേല്‍ നേരത്തെ 20 റണ്‍സും അടിച്ചിരുന്നു.

മിന്നും തുടക്കം

മിന്നും തുടക്കം

ജയിക്കാന്‍ 107 റണ്‍സ് വേണ്ടിയിരുന്ന ബാംഗ്ലൂരിന് മികച്ച തുടക്കം കിട്ടി. മൂന്നാം ഓവറില്‍ കോലി പുറത്താകുമ്പോഴേക്കും അവര്‍ 33 റണ്‍സില്‍ എത്തിയിരുന്നു. എന്നാല്‍ മധ്യനിരയ്ക്ക് ഇത് മുതലാക്കാനായില്ല.

സാഹയാണ് ടോപ് സ്‌കോറര്‍

സാഹയാണ് ടോപ് സ്‌കോറര്‍

ഓപ്പണറായി ഇറങ്ങി 12 പന്തില്‍ 31 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയാണ് കളിയിലെ ടോപ് സ്‌കോറര്‍.

Story first published: Thursday, May 14, 2015, 10:15 [IST]
Other articles published on May 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+