Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗംഭീറും കോലിയും ക്യാപ്റ്റന്‍സിയില്‍ മത്സരിക്കുമ്പോള്‍...

കൊല്‍ക്കത്ത: ഐ പി എല്ലിലെ നാലാം ദിവസം ഇന്ത്യന്‍ ടീമിന്റെ ഉപനായകന്മാരുടെ കളി. ധോണിയുടെ വൈസ് ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീര്‍ നയിക്കുന്ന കൊല്‍ക്കത്തയ്ക്ക് നിലവിലെ വൈസ് ക്യാപ്റ്റനായ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് എതിരാളികള്‍. ലോകകപ്പിലെ മോശം പ്രകടനത്തിന് ഐ പി എല്ലില്‍ കണക്ക് തീര്‍ക്കാനാണ് കോലി ഇറങ്ങുന്നത്.

ഈ സീസണില്‍ ബാംഗ്ലൂരിന്റെ ആദ്യ മത്സരമാണിത്. കൊല്‍ക്കത്തയ്ക്കാകട്ടെ രണ്ടാമത്തെ കളിയും. ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ച ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത. മാത്രമല്ല, ഹോം ഗ്രൗണ്ടിലാണ് കളിയെന്നതും അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍, മനീഷ് പാണ്ഡെ തുടങ്ങിയവര്‍ തുടക്കത്തിലേ ഫോമിലെത്തിയത് ടീമിന് മുതല്‍ക്കൂട്ടാകും.

kkr-rcb

മറുവശത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇത് സീസണിലെ ആദ്യ അവസരമാണ്. സൂപ്പര്‍ താരങ്ങളുടെ കളിയിലാണ് ഇത്തവണയും വിജയ് മല്യയുടെ ടീമിന് പ്രതീക്ഷ. ക്യാപ്റ്റന്‍ വിരാട് കോലി, വെടിക്കെട്ട് താരങ്ങളായ ക്രിസ് ഗെയ്ല്‍, എ ബി ഡിവില്ലിയേഴ്‌സ്, ലോകകപ്പ് ജേതാവ് മിച്ചല്‍ സ്റ്റാര്‍ക് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങള്‍. ഇതില്‍ സ്റ്റാര്‍ക് ആദ്യമത്സരം കളിക്കാനുണ്ടാകില്ല.

കൊല്‍ക്കത്തയുടെ ബൗളിംഗും ബാറ്റിംഗും സന്തുലിതമാണെങ്കില്‍ ബാംഗ്ലൂരിന് ബൗളിംഗിലാണ് കുറച്ച് ദൗര്‍ബല്യമുള്ളത്. സ്റ്റാര്‍കില്ലെങ്കില്‍ അശോക് ഡിന്‍ഡയും വരുണ്‍ ആരോണും വേണം ബൗളിംഗ് ആക്രമണം നയിക്കാന്‍. ഇഖ്ബാല്‍ അബ്ദുള്ളയാണ് ടീമിലെ പ്രധാന സ്പിന്നര്‍. പത്തരക്കോടിക്ക് വാങ്ങിയ ദിനേശ് കാര്‍ത്തിക്കാണ് ടീമിന് പുതിയ മുതല്‍ക്കൂട്ട്. രാത്രി എട്ട് മണിക്കാണ് കളി. മത്സരം സോണി സിക്‌സിലും മാക്‌സിലും തല്‍സമയം.

Story first published: Saturday, April 11, 2015, 14:26 [IST]
Other articles published on Apr 11, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+