സഹീര്‍ഖാന്‍ യൂ ബ്യൂട്ടി (4-1-9-2): ഇരകള്‍ ധോണിയും മക്കുല്ലവും!
റായ്പൂര്‍: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാള്‍ വിശ്വരൂപം പുറത്തെടുത്ത കളിയായിരുന്നു റായ്പൂരില്‍. നാല് ഓവര്‍. ഒരു മെയ്ഡന്‍. വെറും 9 റണ്‍സ്. രണ്ട് വിക്കറ്റുകള്‍. ഐ പി എല്ലിലെ ഏറ്റവും മികച്ച ബൗളിംഗ് സ്‌പെല്ലുകളിലൊന്ന് പൂര്‍ത്തിയാക്കുമ്പോള്‍ സഹീര്‍ ഖാന്റെ കണക്ക് പുസ്തകം ഇങ്ങനെയായിരുന്നു. വീഴ്ത്തിയത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയെയും ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുല്ലത്തെയും.
സഹീര്‍ വരച്ച വരയ്ക്കപ്പുറം കടക്കാന്‍ കഴിയാതെ പോയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ തട്ടിയും മുട്ടിയും അടിച്ചത് 119 റണ്‍സ്. ശ്രേയസ് അയ്യര്‍ എന്ന 20 കാരന്‍ പയ്യന് ഉപ്പ് നോക്കാന്‍ പോലും തികഞ്ഞില്ല ചെന്നൈയുടെ ഈ സ്‌കോര്‍. നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ജയിക്കുമ്പോള്‍ കളിക്കാന്‍ 22 പന്തുകള്‍ പിന്നെയും ബാക്കി. ചാമ്പ്യന്‍ ടീമായ ചെന്നൈയെ ഡല്‍ഹി തോല്‍പിച്ചത് എങ്ങനെയെന്ന് നോക്കൂ.

സഹീര്‍ യൂ ബ്യൂട്ടി
പവര്‍ പ്ലേയില്‍ മൂന്നോവര്‍. പിന്നെ ഏറ്റവും അപകടകരമായ പത്തൊമ്പതാം ഓവര്‍. ഇത്രയും എറിഞ്ഞാണ് സഹീര്‍ വെറും 9 റണ്‍സ് മാത്രം വഴങ്ങി ധോണിയെയും മക്കുല്ലത്തെയും പുറത്താക്കിയത്.

പാവം മക്കുല്ലം
തുടര്‍ച്ചയായി അഞ്ച് പന്തുകളിലാണ് സഹീര്‍ വെടിക്കെട്ട് വീരന്‍ മക്കുല്ലത്തെ വരച്ച വരയില്‍ നിര്‍ത്തിയത്. ആറാം പന്തില്‍ സഹികെട്ട് അടിച്ച മക്കുല്ലത്തെ ഡുമിനി പിടിച്ച് പുറത്താക്കുകയും ചെയ്തു.

ധോണിയും ഞെട്ടി
പത്തൊമ്പതാം ഓവറിന്റെ ഒന്നാമത്തെ പന്തിലാണ് സഹീര്‍ ധോണിയെ വീഴ്ത്തിയത്. ഗുഡ് ലെംഗ്തില്‍ കുത്തിയുയര്‍ന്ന ഔട്ട് സ്വിംഗറില്‍ ബാറ്റ് വെച്ച് ധോണിയെ നദീം ക്യാച്ചെടുത്ത് ഔട്ടാക്കി.

ബാറ്റിംഗില്‍ ശ്രേയസ് അയ്യര്‍
ബൗളിംഗില്‍ സഹീര്‍ ഖാനാണെങ്കില്‍ ബാറ്റിംഗില്‍ ശ്രേയസ് അയ്യരായിരുന്നു ഡല്‍ഹിയുടെ ഹീറോ. 49 പന്തില്‍ 10 ഫോറും 1 സിക്‌സും സഹിതം 70 നോട്ടൗട്ടാണ് അയ്യര്‍

യുവരാജും കളിച്ചു
28 പന്തില്‍ 32 റണ്‍സോടെ യുവരാജ് സിംഗും ബാറ്റിംഗില്‍ സംഭാവന നല്‍കി. 2 ന് 24 എന്ന നിലയില്‍ ഡല്‍ഹി പതറുമ്പോഴാണ് യുവി ക്രീസിലെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications