Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പഞ്ചാബിന് തോല്‍വി തന്നെ, ഹൈദരാബാദിന് പ്ലേ ഓഫ് സാധ്യത

ഹൈദരാബാദ്: ദുര്‍ബലരായ പഞ്ചാബ് കിംഗ്‌സ് ഇലവനെ 5 റണ്‍സിന് തോല്‍പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദും പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. ജയിച്ചത് വെറും 5 റണ്‍സിനാണെങ്കിലും അവരിപ്പോള്‍ മൂന്ന് സ്ഥാനങ്ങള്‍ മുന്നോട്ട് കയറി മൂന്നാം സ്ഥാനത്താണ്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഹൈദരാബാദിന് വിജയവും പ്ലേ ഓഫ് പ്രതീക്ഷയും നല്‍കിയത്.

5 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്ത ഹൈദരാബാദിനെതിരെ ഡേവിഡ് മില്ലറിന്റെ ഒറ്റയാള്‍ പ്രകടനം മാത്രമാണ് പഞ്ചാബിന് ആശ്വസിക്കാന്‍ ഉണ്ടായിരുന്നത്. മികച്ച തുടക്കം കിട്ടിയിട്ടും അവര്‍ക്ക് ജയത്തിന് 5 റണ്‍സ് വരെ എത്താനേ കഴിഞ്ഞുള്ളൂ. 12 കളികളില്‍ പത്തും തോറ്റ് പഞ്ചാബ് ഇപ്പോഴും പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെത്തന്നെയാണ്. ഹൈദരാബാദ് - പഞ്ചാബ് കളിയുടെ ചിത്രങ്ങളിലേക്ക്.

മില്ലര്‍ ദി കില്ലര്‍

മില്ലര്‍ ദി കില്ലര്‍

44 പന്തില്‍ നിന്നും ഡേവിഡ് മില്ലര്‍ അടിച്ചെടുത്തത് 89 റണ്‍സ്. സിക്‌സറിന്റെ പൂരമായിരുന്നു മില്ലറിന്റെ ഇന്നിംഗ്‌സ്. 9 സിക്‌സറുകളാണ് മില്ലര്‍ പറത്തിയത്. പക്ഷേ ജയിക്കാന്‍ അത് മതിയായില്ല എന്ന് മാത്രം. അവസാന ഓവറില്‍ വേണ്ട 28 ല്‍ 22 റണ്‍സ് മില്ലര്‍ അടിച്ചു.

ക്യാപ്റ്റന്റെ കളി

ക്യാപ്റ്റന്റെ കളി

ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഹൈദരാബാദിന് മിന്നല്‍ തുടക്കം നല്‍കിയത്. വെറും 52 പന്തുകളില്‍ ആറ് ഫോറും 5 സിക്‌സും പറത്തിയാണ് വാര്‍ണര്‍ 81 റണ്‍സോടെ ഐ പി എല്ലിലെ റണ്‍ വേട്ടക്കാരനായത്.

മികച്ച തുടക്കം

മികച്ച തുടക്കം

18 പന്തില്‍ 24 റണ്‍സെടുത്ത ശിഖര്‍ ധവാനും വാര്‍ണറിനൊപ്പം തുടക്കം മികച്ചതാക്കി.

സന്ദീപ് ശര്‍മ മാത്രം

സന്ദീപ് ശര്‍മ മാത്രം

നാലോവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത സന്ദീപ് ശര്‍മ മാത്രമാണ് പഞ്ചാബ് ബൗളര്‍മാരില്‍ തിളങ്ങിയത്. ബാക്കിയെല്ലാവരും റണ്‍സ് കൊടുക്കുന്നതില്‍ മത്സരമായിരുന്നു.

Story first published: Tuesday, May 12, 2015, 11:08 [IST]
Other articles published on May 12, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+