വാട്‌സന്‍ ക്യാപ്റ്റന്‍സി വിട്ടു, എന്നിട്ടും രാജസ്ഥാന് തോല്‍വി തന്നെ
ചെന്നൈ: ലോകക്രിക്കറ്റില്‍ ഓസ്‌ട്രേലിയയെ പോലെ - ആരായാലും ചെന്നെ സൂപ്പര്‍ കിംഗ്‌സിന് അറിഞ്ഞിട്ട പേരാണ്. പ്രതിരോധിക്കേണ്ട സ്‌കോര്‍ എത്ര ചെറുതോ ആയിക്കോട്ടെ, ചെന്നൈ അവസാന പന്ത് വരെ പൊരുതും. മിക്കവാറും വിജയവും ചെന്നൈയ്ക്ക് ഒപ്പമായിരിക്കും. കരുത്തരായ രാജസ്ഥാന്‍ റോയല്‍സിന് എതിരെ വെറും 157 റണ്‍സാണ് ചെന്നൈ പ്രതിരോധിച്ച് ജയിച്ചത്.
തൊട്ടുമുമ്പത്തെ കളിയില്‍ ബാംഗ്ലൂര്‍ നേടിയ 235 റണ്‍സ് വരെ മുംബൈ പേടിപ്പിച്ചിരുന്നു എന്നോര്‍ക്കണം. ഷെയ്ന്‍ വാട്‌സന് പകരം സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റന്‍സി ഏല്‍പിച്ചാണ് രാജസ്ഥാന്‍ കളത്തില്‍ ഇറങ്ങിയത്. പക്ഷേ കളിയില്‍ ഒരു മാറ്റവും ഉണ്ടായില്ല എന്ന് മാത്രം. ചെന്നൈയുടെ കരുത്തന്‍ ബാറ്റിംഗ് നിരയെ 157 ല്‍ പിടിച്ചുനിര്‍ത്തിയെങ്കിലും രാജസ്ഥാന്‍ തിരിച്ചടിക്കാന്‍ മറന്നു. ചിത്രങ്ങളിലേക്ക്.

ക്യാച്ചസ് വിന്‍ മാച്ചസ്
ഫീല്‍ഡിംഗിലാണ് ചെന്നൈ മിക്ക കളികളും പിടിച്ചെടുക്കുന്നത്. അവിശ്വസനീയമായ ഒരു ക്യാച്ചിന് ശേഷം ഡ്വെയ്ന്‍ ബ്രാവോ

മാന്‍ ഓഫ് ദ മാച്ച്
11 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്

തകര്‍ത്തത് മക്കുല്ലം
പിടിച്ചുനിന്ന് ബാറ്റ് ചെയ്ത് അവസാനം തകര്‍ത്തടിച്ച മക്കുല്ലമാണ് ചെന്നൈയെ ജയിക്കാനുള്ള സ്‌കോറിലെത്തിച്ചത്.

രാജസ്ഥാന്‍ പൊരുതി പക്ഷേ..
ചെന്നൈയ്‌ക്കെതിരെ പൊരുതി നോക്കിയെങ്കിലും രാജസ്ഥാന് ജയിക്കാനായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications