Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എബി ഡിവില്ലിയേഴ്‌സ് ഇങ്ങനെയടിച്ചാല്‍ പിന്നെ ബാംഗ്ലൂര്‍ എങ്ങനെ തോല്‍ക്കും?

മുംബൈ: എ ബി ഡിവില്ലിയേഴ്‌സിന്റെ മാന്ത്രിക ബാറ്റിംഗിന് മുന്നില്‍ മുംബൈ ഇന്ത്യന്‍സിന് തോല്‍വി. ലോക ക്രിക്കറ്റിലെ ഏറ്റവും അപകകാരിയായ ബാറ്റ്‌സ്മാന്‍ താനാണ് എന്ന് ഒരിക്കല്‍ കൂടി അടിവരയിട്ട് എ ബി ഡി കളം നിറഞ്ഞപ്പോള്‍ തോറ്റുകൊടുക്കുക എന്ന ഒരു വഴി മാത്രമേ വാങ്കഡേയില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. നന്നായി പൊരുതിയെങ്കിലും അവര്‍ക്ക് അനിവാര്യമായ തോല്‍വിക്ക് കീഴടങ്ങേണ്ടി വന്നു.

ഫീല്‍ഡിംഗിലും ബൗളിംഗിലും പതറിയ മുംബൈയുടെ തോല്‍വിക്ക് കാരണക്കാര്‍ രണ്ടുപേരാണ് എന്ന് വേണമെങ്കില്‍ പറയാം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സീനിയര്‍ താരം ഹര്‍ഭജന്‍ സിംഗും. തുടര്‍ച്ചയായ പന്തുകളില്‍ ക്രിസ് ഗെയ്‌ലിനെയും വിരാട് കോലിയെയുമാണ് ഇവര്‍ വിട്ടുകളഞ്ഞത്. കീരണ്‍ പൊള്ളാര്‍ഡും ലെന്‍ഡല്‍ സിമണ്‍സും പൊരുതിനോക്കിയെങ്കിലും മുംബൈയെ ജയിപ്പിക്കാന്‍ അതൊന്നും പോരായിരുന്നു.

ഡിവില്ലിയേഴ്‌സ് യൂ ബ്യൂട്ടി

ഡിവില്ലിയേഴ്‌സ് യൂ ബ്യൂട്ടി

59 പന്ത്, 19 ഫോര്‍, 4 സിക്‌സ്.. എ ബി ഡിവില്ലിയേഴ്‌സ് വാരിയെടുത്തത് 133 റണ്‍സ്. ക്രിക്കറ്റില്‍ സ്‌കോര്‍ ചെയ്യാന്‍ സാധ്യമായ എല്ലാ ഷോട്ടുകളും എ ബി ഡി പുറത്തെടുത്തു.

കോലിയും മോശമാക്കിയില്ല

കോലിയും മോശമാക്കിയില്ല

ഡിവില്ലിയേഴ്‌സിനോളം എത്തിയില്ലെങ്കിലും വിരാട് കോലിയും മോശമാക്കിയില്ല. 50 പന്തില്‍ 82 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സംഭാവന.

രോഹിതിന്റെ വലിയ പിഴ

രോഹിതിന്റെ വലിയ പിഴ

ക്രിസ് ഗെയ്‌ലിന്റെ ക്യാച്ച് വിട്ട രോഹിത് ബാറ്റിംഗിലും തിളങ്ങിയില്ല. ക്യാപ്റ്റന്‍സിയും ദയനീയമായിരുന്നു. ഡിവില്ലിയേഴ്‌സും കോലിയും തകര്‍ത്തടിക്കുമ്പോള്‍ പുതുമുഖങ്ങളായ പാണ്ഡ്യയെയും ഭുമ്രയെയുമാണ് രോഹിത് പന്തെറിയാന്‍ നിയോഗിച്ചത്.

ഭാജി ടൂ മച്ച്

ഭാജി ടൂ മച്ച്

വിരാട് കോലിയുടെ അനായാസ ക്യാച്ച് നിലത്തിട്ട ഹര്‍ഭജന്‍ സിംഗ് രണ്ടോവറില്‍ 30 റണ്‍സും വിട്ടുകൊടുത്തു. ബാറ്റിംഗിലും ഭാജിക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല

സിമ്മണ്‍സ് പൊരുതി

സിമ്മണ്‍സ് പൊരുതി

അര്‍ധസെഞ്ചുറിയോടെ ലെന്‍ഡല്‍ സിമണ്‍സ് പൊരുതിയെങ്കിലും മുംബൈയ്ക്ക് ജയിക്കാന്‍ അതൊന്നും പോരായിരുന്നു.

സ്‌കോര്‍ ഇങ്ങനെ

സ്‌കോര്‍ ഇങ്ങനെ

ബാംഗ്ലൂര്‍ 20 ഓവറില്‍ 1 ന് 235. മുംബൈ 20 ഓവറില്‍ 7ന് 196.

Story first published: Monday, May 11, 2015, 10:43 [IST]
Other articles published on May 11, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+