ഫാസ്റ്റ് ബൗളിംഗോ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കണ്ട് പഠിക്കൂ....
റായ്പൂര്‍: അവസാന ഓവറുകളില്‍ നിയന്ത്രണം വിടാതെ പന്തെറിഞ്ഞ ഫാസ്റ്റ് ബൗളര്‍മാര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നേടിക്കൊടുത്തത് വിലപ്പെട്ട രണ്ട് പോയിന്റുകള്‍. ജയത്തോടെ ഹൈദരാബാദ് നാലാം സ്ഥാനത്തേക്ക് എത്തിയപ്പോള്‍ തോറ്റ ഡല്‍ഹി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പ്ലേ ഓഫ് കാണാതെ പുറത്തായി. സ്‌കോര്‍: ഹൈദരാബാദ് നാലിന് 163, ഡല്‍ഹി നാലിന് 157.
ഹൈദരാബാദിനോട് ആറ് റണ്‍സിനായിരുന്നു ഡല്‍ഹിയുടെ പരാജയം. ജയിക്കാന്‍ 164 റണ്‍സ് വേണ്ടിയിരുന്ന ഡല്‍ഹിയെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗ് പിന്നെയും ചതിച്ചു. ഏഴ് പന്തില്‍ 2 റണ്‍സായിരുന്നു യുവിയുടെ സംഭാവന. ഏഴ് പന്തുകള്‍ കളിച്ച ശ്രേയസ് അയ്യര്‍ റണ്‍സെടുക്കാതെ പുറത്തായതും ഡല്‍ഹിക്ക് തിരിച്ചടിയായി. കളിയുടെ വിശേഷങ്ങളിലേക്ക്.

പോരാടിയത് കേദാര്‍
34 പന്തില്‍ 63 റണ്‍സെടുത്ത മധ്യനിര ബാറ്റ്‌സ്മാന്‍ കേദാര്‍ ജാദവാണ് ഡല്‍ഹിയെ വിജയത്തിന് അരികിലെത്തിച്ചത്.

ഡീ കോക് നന്നായി തുടങ്ങി
വെറും 29 പന്തില്‍ 50 ലെത്തിയ ക്വിന്റന്‍ ഡി കോക് ഡല്‍ഹിക്ക് മികച്ച തുടക്കം നല്‍കി. എന്നാല്‍ മറുവശത്ത് വിക്കറ്റുകള്‍ വീണത് അവര്‍ക്ക് തിരിച്ചടിയായി.

ഭുവി എക്‌സലന്റ്
അവസാന ഓവറുകളില്‍ ഭുവനേശ്വര്‍ കുമാറും ഇഷാന്ത് ശര്‍മയും മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെയാണ് ഡല്‍ഹിക്ക് വിജയം അപ്രാപ്യമായത്. ഇതില്‍ മികച്ച് നിന്നത് ഭുവനേശ്വര്‍ കുമാര്‍ തന്നെ.

രക്ഷകന്‍
ഓസ്‌ട്രേലിയന്‍ താരം മോയിസ് ഹെന്റിക്വസാണ് അഞ്ചു സിക്‌സറുകളോടെ ഹൈദരാബാദിന്റെ രക്ഷകനായത്. 46 പന്തില്‍ 74 റണ്‍സെടുത്ത മോയിസാണ് മാന്‍ ഓഫ് ദ മാച്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications