1 വിക്കറ്റ് ജയം, കൊല്‍ക്കത്ത പ്ലേ ഓഫിലെത്തുന്ന ആദ്യ ടീം!
കൊല്‍ക്കത്ത: നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ പി എല്‍ പ്ലേ ഓഫിലെത്തി. എട്ടാം സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാണ് കൊല്‍ക്കത്ത. ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ഒരു വിക്കറ്റിന് തോല്‍പിച്ചാണ് ഗൗതം ഗംഭീറും കൂട്ടരും പ്ലേ ഓഫ് ഉറപ്പിച്ചത്.
ഐ പി എല്ലില്‍ നിന്നും നേരത്തെ പുറത്തായ പഞ്ചാബിന് അഭിമാനം സംരക്ഷിക്കാനുളള കളിയായിരുന്നു ഇത്. എന്നാല്‍ അതിലും അവര് തോറ്റു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 183 റണ്‍സാണ് അടിച്ചത്. ഈ സ്‌കോര്‍ ഒരു പന്ത് ബാക്കി നില്‍ക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മറികടന്നു. 12 മത്സരങ്ങളില്‍നിന്ന് ഏഴു ജയവും നാലു പരാജയവുമടക്കം 15 പോയിന്റുണ്ട് കൊല്‍ക്കത്തയ്ക്ക്. ചിത്രങ്ങളിലേക്ക്

റസ്സലാണ് വിജയശില്‍പി
21 പന്തില്‍ 51 റണ്‍സെടുത്ത ആന്‍േ്രഡ റസ്സലാണ് കൊല്‍ക്കത്തയുടെ വിജയം ഉറപ്പിച്ചത്. 19 പന്തില്‍ റസ്സല്‍ നേടിയ ഫിഫ്റ്റി ഈ സീസണിലെ വേഗം കൂടിയതാണ്. റസ്സലാണ് മാന്‍ ഓഫ് ദ മാച്ച്

യൂസഫ് പത്താനും
1 ഫോറും 3 സിക്‌സും സഹിതം 19 പന്തില്‍ 29 റണ്‍സെടുത്ത യൂസഫ് പത്താനും റസ്സലിനൊപ്പം തിളങ്ങി.

ജയിപ്പിച്ചത് പീയുഷ് ചൗള
11 പന്ത് മാത്രം നേരിട്ട പീയൂഷ് ചൗളയാണ് അവസാന ഓവറുകളില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി പൊരുതിയത്. ചൗള 18 റണ്‍സെടുത്തു.

മാക്‌സി ഫോമിലെത്തി
നേരത്തെ 22 പന്തില്‍ 43 റണ്‍സെടുത്ത മാക്‌സവെല്ലിന്റെ പിന്‍ബലത്തിലാണ് പഞ്ചാബ് ഈ സീസണില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറിലെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications