ചൗള ഡല്‍ഹിയെ കറക്കിവീഴ്ത്തി, കൊല്‍ക്കത്തയ്ക്ക് ജയം
കൊല്‍ക്കത്ത: ലെഗ് സ്പിന്നര്‍ പീയുഷ് ചൗളയുടെ ഓള്‍റൗണ്ട് മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. 13 റണ്‍സിനാണ് കൊല്‍ക്കത്ത ഡല്‍ഹിയെ തോല്‍പിച്ചത്. 11 കളിയില്‍ 6 ജയത്തോടെ 13 പോയിന്റുള്ള കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തേക്ക് കയറി. ഇത്രയും കളികളില്‍ നിന്നും 8 പോയിന്റ് മാത്രമുള്ള ഡല്‍ഹി ഐ പി എല്ലില്‍ നിന്നും ഏതാണ്ട് പുറത്തായ മട്ടാണ്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 7 വിക്കറ്റിന് 171 റണ്‍സാണ് അടിച്ചത്. പീയൂഷ് ചൗളയെ നാലാം നമ്പറില്‍ പിഞ്ച് ഹിറ്ററാക്കി ഇറക്കിനോക്കി ക്യാപ്റ്റന്‍ ഗംഭീര്‍. 19 പന്തില്‍ 22 റണ്‍സായിരുന്നു ചൗളയുടെ സംഭാവന. മറ്റുള്ളവരും മോശമില്ലാത്ത സംഭാവനകള്‍ നല്‍കിയപ്പോള്‍ കൊല്‍ക്കത്ത മാന്യമായ ടോട്ടലില്‍ എത്തി. മറുപടിയായി 20 ഓവറില്‍ 158 റണ്‍സടിക്കാനേ ഡല്‍ഹിക്ക് കഴിഞ്ഞുള്ളൂ.

ചതിച്ചത് യുവരാജ്
മൂന്നിന് 96 എന്ന നിലയില്‍ ക്രീസിലെത്തിയ യുവരാജ് സിംഗ് റണ്‍സൊന്നും എടുക്കാതെ പുറത്തായത് ഡല്‍ഹിക്ക് വന്‍ തിരിച്ചടിയായി. 13 ഓവറില്‍ 96 എന്ന നിലയില്‍ നിന്നാണ് അവര്‍ കളി തോറ്റത്.

ശ്രമിച്ചത് അയ്യര്‍
35 പന്തില്‍ 40 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. തിവാരിയും ഡുമിനിയും 25 വീതം റണ്‍സെടുത്തു.

മാന്‍ ഓഫ് ദ മാച്ച് ചൗള
നാലോവറില്‍ 32 റണ്‍സിനാണ് ചൗള 4 വിക്കറ്റെടുത്തത്. ഇതില്‍ യുവരാജ് സിംഗിന്റെ വിക്കറ്റും പെടും.

വിക്കറ്റില്ലാതെ നരെയ്ന്‍
ബി സി സി ഐയുടെ റഡാറിന് കീഴില്‍ കളിക്കുന്ന നരെയ്ന്‍ 4 ഓവര്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. 30 റണ്‍സും വഴങ്ങി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications