Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും തോല്‍വി, ഇത്തവണയും റോയല്‍സ് പ്ലേ ഓഫിലെത്തില്ല?

മുംബൈ: ആദ്യത്തെ 5 കളി തോല്‍ക്കാത്ത ടീം. പോയിന്റ് പട്ടികയില്‍ ഒന്നാമതുണ്ടായിരുന്ന ടീം. എന്നാല്‍ ഐ പി എല്ലിന്റെ ആദ്യ പകുതി കഴിഞ്ഞതും വിയര്‍ക്കാന്‍ തുടങ്ങി. ഇപ്പോഴിതാ പ്ലേ ഓഫ് വരെ കളിക്കാതെ പുറത്താകേണ്ടി വരുമോ എന്ന പേടിയില്‍ ഇരിക്കുന്നു - രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ചാണ് പറയുന്നത്. 14 പോയിന്റോടെ ഇപ്പോഴും രണ്ടാം സ്ഥാനത്തുണ്ടെങ്കിലും രാജസ്ഥാന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. വെറും രണ്ട് കളിയേ ഇനി ബാക്കിയുള്ളൂ.

പിടിച്ചുനില്‍ക്കാന്‍ ജയം അനിവാര്യമായ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തകര്‍ത്തുകളിച്ചാണ് 7 റണ്‍സിന്റെ വിജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത് 201 റണ്‍സടിച്ച അവര്‍ രാജസ്ഥാനെ 194 ല്‍ പൂട്ടിയിട്ട് രണ്ട് പോയിന്റ് സ്വന്തമാക്കി. നിലവില്‍ അഞ്ചാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ്. സാധ്യതകള്‍ ഇപ്പോഴും സജീവം. കളിയുടെ വിശേഷങ്ങള്‍ കാണൂ.

തുടക്കമിട്ടത് വാര്‍ണര്‍

തുടക്കമിട്ടത് വാര്‍ണര്‍

18 പന്തില്‍ 22 റണ്‍സോടെ ക്യാപ്റ്റന്‍ വാര്‍ണറാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. എന്നാല്‍ വാര്‍ണര്‍ക്ക് ഏറെനേരം പിടിച്ചുനില്‍ക്കാനായില്ല

ധവാനുണ്ടല്ലോ

ധവാനുണ്ടല്ലോ

35 പന്തില്‍ 54 റണ്‍സോടെ ശിഖര്‍ ധവാനാണ് പിന്നീട് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. എന്നാല്‍ വലിയ അടികള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ

 മോര്‍ഗന്‍ അടിച്ചുപരത്തി

മോര്‍ഗന്‍ അടിച്ചുപരത്തി

വെറും 28 പന്തില്‍ 63 റണ്‍സടിച്ച് ഇയാന്‍ മോര്‍ഗന്‍ രാജസ്ഥാന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. 4 ഫോറും 5 സിക്‌സുമാണ് മോര്‍ഗന്റെ ബാറ്റില്‍ നിന്നും പറന്നത്

പാവം വാട്‌സന്‍

പാവം വാട്‌സന്‍

മൂന്നോവര്‍ പന്തെറിഞ്ഞ വാട്‌സന്‍ 36 റണ്‍സ് വഴങ്ങി. 12 റണ്‍സ് മാത്രമെടുത്ത് ബാറ്റിംഗിലും വാട്ടൂ പരാജയമായിരുന്നു

സ്മിത്ത് പ്രതീക്ഷ നല്‍കി

സ്മിത്ത് പ്രതീക്ഷ നല്‍കി

40 പന്തില്‍ 68 റണ്‍സോടെ സ്റ്റീവ് സ്മിത്ത് പൊരുതിയെങ്കിലും വിജയത്തിലെത്താനായില്ല

മോറിസ് വിറപ്പിച്ചു

മോറിസ് വിറപ്പിച്ചു

സഞ്ജു സാംസനും ക്രിസ് മോറിസും കൂടി അവസാന ഓവറുകളില്‍ ചില വെടിക്കെട്ടൊക്കെ നടത്തിനോക്കിയെങ്കിലും ഫലമുണ്ടായില്ല. സഞ്ജു 10 പന്തില്‍ 21 റണ്‍സെടുത്തു. 3 സിക്‌സുകളാണ് സഞ്ജു അടിച്ചത്.

Story first published: Friday, May 8, 2015, 10:27 [IST]
Other articles published on May 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+