റിതിക കളികാണാനെത്തി, രോഹിത് ശര്‍മയ്ക്ക് ഉത്തരവാദിത്തം കൂടി!
വിവാഹനിശ്ചയം കഴിഞ്ഞ ശേഷം ആദ്യമായി കളിക്കാനിറങ്ങിയതാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കളി കാണാന്‍ പ്രതിശ്രുതവധു റിതികയും ഉണ്ടായിരുന്നു. കളിയെങ്ങാന്‍ തോറ്റുപോയാല്‍ പിന്നെ പൊങ്കാല റിതികയുടെ പേരിലാകും എന്ന് പേടിച്ചിട്ടാണോ അതോ ജയിച്ച് രണ്ട് പോയിന്റ് വാങ്ങാനുള്ള ആഗ്രഹം കൊണ്ടാണോ എന്നറിയില്ല. ഭയങ്കര ഉത്തരവാദിത്തത്തോടെയാണ് രോഹിത് ബാറ്റ് ചെയ്തത്. ടീമിന്റെ ജയത്തിന് ബാറ്റ് കൊണ്ട് അടിത്തറയിടുകയും ചെയ്തു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ ഒന്നാമത്തെ പന്തില്‍ വിക്കറ്റ് വീഴ്ത്തിയാണ് ലസിത് മലിംഗ ഞെട്ടിച്ചത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ മുംബൈ ഡല്‍ഹിയെ 152 റണ്‍സില്‍ ഒതുക്കുകയും ചെയ്തു. മുംബൈയ്ക്ക് വേണ്ടി ബൗളിംഗില്‍ തിളങ്ങിയത്. ഡല്‍ഹിക്ക് വേണ്ടി റണ്‍സടിച്ചതും ഒരു സിംഗാണ്, യുവരാജ് സിംഗ്. ഐ പി എല്ലിലെ ഏറ്റവും ആവേശകരമായ കളികളിലൊന്നായിരുന്നു വാങ്കഡെയില്‍ കഴിഞ്ഞത്. ചിത്രങ്ങളിലേക്ക്.

സിംഗാണ് കിംഗ്
രണ്ട് ടീമിലും സിംഗുമാര്‍ വാണ കളിയായിരുന്നു. എന്നാല്‍ കളിയിലെ താരമായത് ബൗളര്‍ ഹര്‍ഭജന്‍ സിംഗ്. 4 ഓവറില്‍ വെറും 11 റണ്‍സ് വഴങ്ങി ഭാജി വീഴ്ത്തിയത് 2 വിക്കറ്റുകള്‍.

യുവരാജും മിന്നി
44 പന്തില്‍ 57 റണ്‍സെടുത്ത യുവരാജാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പല ഷോട്ടുകളും യുവി കളിച്ചു. തുടര്‍ച്ചയായ രണ്ട് സിക്‌സറിലൂടെയാണ് യുവി 50 കടന്നത്.

മികച്ച ബൗളിംഗ്
അച്ചടക്കത്തോടെയുള്ള ബൗളിംഗിലൂടെയാണ് മുംബൈ ഡല്‍ഹിയെ പിടിച്ചുകെട്ടിയത്. ഡല്‍ഹിയുടെ മറുപടിയും മോശമായില്ല. മുംബൈ ശരിക്കും പേടിച്ചു.

രോഹിത് രക്ഷപ്പെടുത്തി
നാലിന് 40 എന്ന നിലയില്‍ തോല്‍വി മുന്നില്‍ക്കണ്ട മുംബൈ ഇന്ത്യന്‍സിനെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അവസരോചിത ബാറ്റിംഗാണ് രക്ഷിച്ചത്. 37 പന്തില്‍ രോഹിത് 46 റണ്‍സെടുത്തു

റായിഡുവാകണം മാന്‍ ഓഫ് ദ മാച്ച്
ആദ്യം പിടിച്ചുനില്‍ക്കുകയും പിന്നീട് വലിച്ചടിക്കുകയും ചെയ്ത അമ്പാട്ടി റായിഡുവാണ് ശരിക്കും മുംബൈയുടെ താരമായത്. അവസാന ഓവറുകളില്‍ റായിഡു ശശരിക്കും കളി മുംബൈയ്ക്ക് അനുകൂലമാക്കി.

പേര് കളയാതെ പൊള്ളാര്‍ഡ്
എന്ത് കൊണ്ട് പൊള്ളാര്‍ഡ് ലോക ക്രിക്കറ്റില്‍ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാകുന്നു എന്ന് വീണ്ടും തെളിഞ്ഞു. കനത്ത സമ്മര്‍ദ്ദത്തില്‍ പൊള്ളാര്‍ഡ് അടിച്ചെടുത്തത് മൂന്ന് സിക്‌സുകള്‍. അതും സിംഗിള്‍ എടുക്കുന്ന ലാഘവത്തോടെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications