Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്ന് സ്പിന്നര്‍മാര്‍ ചേര്‍ന്ന് കൊല്‍ക്കത്തയെ കറക്കിജയിപ്പിച്ചു

കൊല്‍ക്കത്ത: പീയുഷ് ചൗള, ബ്രാഡ് ഹോഗ്, ജെഹാന്‍ ബോത്ത എന്നീ സ്പിന്നര്‍മാര്‍. ഒപ്പം ഉമേഷ് യാദവിന്റെ സൂപ്പര്‍ ഫാസ്റ്റ് ബൗളിംഗും. ഇത്രയും മതിയായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ തോല്‍പിക്കാന്‍. ഇരുഭാഗത്തും ബാറ്റ്‌സ്മാന്‍മാര്‍ കാര്യമായ ഓളമുണ്ടാക്കാതിരുന്ന കളിയില്‍ 35 റണ്‍സിനായിരുന്നു കൊല്‍ക്കത്തയുടെ ജയം.

ജയത്തോടെ കൊല്‍ക്കത്ത മൂന്നാം സ്ഥാനത്ത് ഉറച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 7 വിക്കറ്റിന് 167 റണ്‍സിലാണ് എത്തിയത്. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദ് 132 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു. ഒരു അര്‍ധസെഞ്ചുറി പോലും ഈ മത്സരത്തില്‍ ഉണ്ടായില്ല. ബൗളര്‍മാരുടെ സമ്പൂര്‍ണ ആധിപത്യം എന്ന് വേണമെങ്കില്‍ പറയാം. ചിത്രങ്ങള്‍ കാണൂ

മികച്ച തുടക്കം

മികച്ച തുടക്കം

റോബിന്‍ ഉത്തപ്പയും ഗൗതം ഗംഭീറും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. ഉത്തപ്പ 30ഉം ഗംഭീര്‍ 31ഉം റണ്‍സെടുത്തു.

പാണ്ഡെ മികച്ചു നിന്നു

പാണ്ഡെ മികച്ചു നിന്നു

വണ്‍ ഡൗണായി ക്രീസിലെത്തിയ മനീഷ് പാണ്ഡെ 26 പന്തില്‍ 33 റണ്‍സെടുത്തു. പാണ്ഡെയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍

യാദവിന്റെ ഇരട്ടപ്രഹരം

യാദവിന്റെ ഇരട്ടപ്രഹരം

ഹൈദരാബാദിന് ആദ്യ ഓവറില്‍ നഷ്ടമായത് രണ്ട് വിക്കറ്റുകള്‍. ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവാണ് വാര്‍ണറെയും ഓജയെയും പുറത്താക്കിയത്.

ബൗളര്‍മാരുടെ ജയം

ബൗളര്‍മാരുടെ ജയം

പീയുഷ് ചൗള, ബ്രാഡ് ഹോഗ്, ജെഹാന്‍ ബോത്ത എന്നീ മൂന്ന് പേര്‍ ചേര്‍ന്ന് കൊല്‍ക്കത്തയുടെ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ബോത്ത മാത്രമാണ് കുറച്ചെങ്കിലും റണ്‍സ് വഴങ്ങിയത്.

Story first published: Tuesday, May 5, 2015, 11:57 [IST]
Other articles published on May 5, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+