ബൗളര്‍മാര്‍ ഒത്തുപിടിച്ചു, ചെന്നൈയ്ക്ക് അത്ഭുതജയം!
ചെന്നൈ: 180ഉം 190 ഒക്കെ അടിച്ചിട്ടും ടീമുകള്‍ അത് പ്രതിരോധിക്കാനാകാതെ തോല്‍ക്കുന്ന കാഴ്ചകള്‍ ഐ പി എല്ലില്‍ ഇഷ്ടം പോലെ കാണാം. അപ്പോഴാണ് 150 പോലും അടിക്കാതെ ചെന്നൈ ടീം 23 റണ്‍സിന് ജയിക്കുന്നത്. അതും വിരാട് കോലിയും എ ബി ഡിവില്ലിയേഴ്‌സും ദിനേശ് കാര്‍ത്തിക്കും മറ്റും അടങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ബാറ്റിംഗ് നിരയ്‌ക്കെതിരെ. അത്ഭുതം എന്നല്ലാതെ എന്ത് പറയാന്‍.
ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം എന്ന പഴമൊഴി വിശ്വസിക്കാത്തവര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനെ നോക്കിയാല്‍ മതി. സീസണില്‍ രണ്ടാമത്തെ തവണയാണ് അവര്‍ 150ല്‍ താഴെയുള്ള സ്‌കോര്‍ എറിഞ്ഞ് പിടിക്കുന്നത്. കൃത്യമായ ബൗളിംഗും ഫീല്‍ഡിംഗുമാണ് ചെന്നൈയുടെ വിജയരഹസ്യം. പേരിനൊത്ത് കളിക്കാത്ത ബാറ്റിംഗ് നിര ധോണിക്ക് തലവേദനയാകുന്നുണ്ട് എന്നത് വേറെ കാര്യം. ചിത്രങ്ങളിലേക്ക്.

കളിച്ചുനോക്കുന്നോ
ചെന്നൈ - ചാലഞ്ചേഴ്സ് മത്സരത്തിനിടെ ക്യാപ്റ്റന്മാരായ വിരാട് കോലിയും ധോണിയും കുശലം പറയുന്നു.

രക്ഷിച്ചത് റെയ്‌ന
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ കിംഗ്‌സിനെ രക്ഷിച്ചത് സുരേഷ് റെയ്‌നയുടെ 52 റണ്‍സാണ്. പക്ഷേ 46 പന്തുകള്‍ വേണ്ടി വന്നു റെയ്‌നയ്ക്ക് ഈ സ്‌കോറിലെത്താന്‍.

ധോണിയുടെ സിക്‌സറുകള്‍
18 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സും പറത്തി ധോണി 29 റണ്‍സെടുത്തു. അവസാന നിമിഷം കിട്ടിയ ഈ റണ്‍സ് ചെന്നൈയ്ക്ക് വലിയ ആശ്വാസമായി.

സ്റ്റാര്‍ക്ക് കലക്കിക്കളഞ്ഞു
അപകടകാരിയായ സ്മിത്തിനെ വരച്ച വരയില്‍ നിര്‍ത്തിയാണ് സ്റ്റാര്‍ക് തുടങ്ങിയത്. നാലോവറില്‍ 24 റണ്‍സിന് 3 വിക്കറ്റ്. ഇതില്‍ ഒരോവര്‍ മെയ്ഡന്‍

കോലി മാത്രം പൊരുതാന്‍
താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ബാംഗ്ലൂരിന് തുടക്കം മുതലേ തിരിച്ചടി കിട്ടി. 44 പന്തില്‍ 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോലി മാത്രമാണ് തിളങ്ങിയത്.

കളി തിരിച്ചത് നെഹ്‌റ
19 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തി ആശിശ് നെഹ്‌റ ഒരിക്കല്‍ കൂടി പ്രായത്തെ വെല്ലുന്ന പ്രകടനം പുറത്തെടുത്തു. പര്‍പ്പിള്‍ ക്യാപ്പും നെഹ്‌റയുടെ തലയിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications