Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സണ്ണി ലിയോണ്‍ പ്രാര്‍ഥിച്ചത് വെറുതെ, മുംബൈ ഇന്ത്യന്‍സിന് ജയം

മൊഹാലി: ടീം ഉടമ പ്രീതി സിന്റയ്‌ക്കൊപ്പം പഞ്ചാബ് കിംഗ്‌സ് ഇലവന് വേണ്ടി കയ്യടിക്കാനും പ്രാര്‍ഥിക്കാനും ബോളിവുഡില്‍ നിന്നും ഒരാള്‍ കൂടി ഉണ്ടായിരുന്നു. അന്താരാഷ്ട്ര താരമായ സണ്ണി ലിയോണ്‍. കളി പഞ്ചാബ് ജയിക്കുമെന്ന് സണ്ണി ലിയോണ്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചതുമാണ്. പക്ഷേ കളി തോറ്റു. ക്ലിനിക്കല്‍ പെര്‍ഫോമന്‍സോടെ മുംബൈ ഇന്ത്യന്‍സാണ് പഞ്ചാബ് കിംഗ്‌സിനെ തോല്‍പിച്ച് വിട്ടത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ മൂന്ന് വിക്കറ്റിന് 172 റണ്‍സടിച്ചു. പഞ്ചാബിനെ 149 റണ്‍സില്‍ ഒതുക്കി നിര്‍ത്തിയ അവര്‍ 23 റണ്‍സ് ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി നിലനിര്‍ത്തി. എന്നാല്‍ 9 കളിയില്‍ 4 പോയിന്റ് മാത്രമുള്ള പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച മട്ടാണ്. ചിത്രങ്ങള്‍ കാണൂ

സണ്ണി ലിയോണും

സണ്ണി ലിയോണും

പഞ്ചാബ് കിംഗ്‌സിന് വേണ്ടി കയ്യടിക്കാന്‍ ഗാലറിയില്‍ സണ്ണി ലിയോണും ഉണ്ടായിരുന്നു.

പ്രീതിക്കൊപ്പം

പ്രീതിക്കൊപ്പം

പഞ്ചാബ് ടീമുടമയായ പ്രീതി സിന്റയ്‌ക്കൊപ്പമാണ് സണ്ണി ലിയോണ്‍ കളി കാണാനെത്തിയത്.

പോക്കറ്റ് പടക്കം - പാര്‍ഥിവ്

പോക്കറ്റ് പടക്കം - പാര്‍ഥിവ്

പാര്‍ഥിവ് പട്ടേല്‍ ബാറ്റ് ചെയ്യുമ്പോള്‍ ബിഗ് സ്‌ക്രീനില്‍ എഴുതിക്കാണിച്ചത് ഇങ്ങനെയാണ് - പോക്കറ്റ് പടക്കം. മിച്ചല്‍ ജോണ്‍സനെ പാര്‍ഥിവ് രണ്ട് തവണയാണ് സിക്‌സറിന് പറത്തിയത്. 36 പന്തില്‍ 59 റണ്‍സായിരുന്നു പാര്‍ഥിവിന്റെ സംഭാവന.

സിമ്മണ്‍സ് മാന്‍ ഓഫ് ദ മാച്ച്

സിമ്മണ്‍സ് മാന്‍ ഓഫ് ദ മാച്ച്

56 പന്തില്‍ 71 റണ്‍സോടെ സഹ ഓപ്പണര്‍ ലെന്‍ഡല്‍ സിമ്മണ്‍സും തിളങ്ങി. സിമ്മണ്‍സ് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.

തുടക്കം തകര്‍പ്പന്‍

തുടക്കം തകര്‍പ്പന്‍

12.2 ഓവറില്‍ വിക്കറ്റ് പോകാതെ മുംബൈയുടെ സ്‌കോര്‍ 111. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് ആണ് ഇത്.

ബൗളര്‍മാരുടെ ജയം

ബൗളര്‍മാരുടെ ജയം

അവസാന ഓവറുകളില്‍ ഡേവിഡ് മില്ലറെയും ജോര്‍ജ് ബെയ്‌ലിയെയും വരച്ച വരയില്‍ നിര്‍ത്തി പന്തെറിഞ്ഞ ലസിത് മലിംഗയും മിച്ചല്‍ മക്ലനാഗനുമാണ് മുംബൈയെ വിജയത്തിലെത്തിച്ചത്.

Story first published: Monday, May 4, 2015, 10:00 [IST]
Other articles published on May 4, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+