സഞ്ജു സാംസന്റെ ചെലവില്‍ മുംബൈ ഇന്ത്യന്‍സിന് ജയം!
മുംബൈ: സഞ്ജു സാംസണ്‍ - ഐ പി എല്ലില്‍ മുന്‍നിര ടീമുകളായ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും പരസ്പരം വന്നപ്പോള്‍ എല്ലാ കണ്ണുകളും ഈ മലയാളിച്ചെക്കന്റെ മേലായിരുന്നു. ഒന്നാമത്തെ ഓവറില്‍ അനായാസമായ ഒരു ക്യാച്ച് നിലത്തിട്ട സഞ്ജുവിനെ കുറിച്ച് കുറ്റം പറച്ചിലായിരുന്നു കൂടുതല്‍. സഞ്ജു ജീവന്‍ കൊടുത്ത സിമ്മണ്‍സും അമ്പാട്ടി റായുഡുവും ചേര്‍ന്ന് മുംബൈയെ 187 ല്‍ എത്തിച്ചു.
എന്നാല്‍ രാജസ്ഥാന്‍ ബാറ്റെടുത്തതും കളി മാറി. ക്ലാസും സ്റ്റൈലും ഒരുമിച്ച ബാറ്റിംഗ് പ്രകടനം കൊണ്ട് മുംബൈയെ ഞെട്ടിച്ചു സഞ്ജു. ലസിത് മലിംഗയെയും ഹര്‍ഭജനെയും മിച്ചല്‍ മക്ലനാഗനെയും സിക്‌സറിന് പറത്തി സഞ്ജു രാജസ്ഥാനെ വിജയത്തിന് തൊട്ടടുത്ത് വരെ എത്തിച്ചു. വാട്‌സനും ദ്രാവിഡിനും പോലും വിശ്വസിക്കാന്‍ പറ്റാത്ത ഷോട്ടുകളാണ് സഞ്ജു കളിച്ചത്.

മഹേള ജയവര്‍ധനെയെപ്പോലെ
കമന്ററി പറയാനിരുന്ന സുനില്‍ ഗാവസ്‌കര്‍ പല തവണ പറഞ്ഞു സഞ്ജുവിന്റെ കളി മഹേളയെപ്പോലെയാണെന്ന്. ഇതില്‍ക്കൂടുതല്‍ ഇനിയെന്ത് വേണം സഞ്ജുവിന്. മഹേളയെ വെല്ലുന്ന കളിയാണ് വാങ്കഡേയില്‍ സഞ്ജു പുറത്തെടുത്തത്.

അവിശ്വസനീയം ഈ ഷോട്ടുകള്‍
ലസിത് മലിംഗയെ സ്‌കൂപ്പ് ചെയ്ത് സഞ്ജു ഫോറിന് പറത്തുന്ന കാഴ്ച കാണേണ്ടത് തന്നെയായിരുന്നു. ഈ ഐ പി എല്ലിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് എന്നാണ് വിദഗ്ധര്‍ സഞ്ജുവിന്റെ കളിയെ വിലയിരുത്തുന്നത്.

ആരെയും വെറുതെവിട്ടില്ല
മറുവശത്ത് സ്റ്റീവ് സ്മിത്ത് പതറുമ്പോഴായിരുന്നു സഞ്ജുവിന്റെ ഈ ഷോട്ടുകള്‍. 46 പന്തില്‍ 7 ഫോറും 3 സിക്‌സും സഹിതം 76 റണ്‍സെടുത്തു സഞ്ജു. സഞ്ജു പോയതോടെ രാജസ്ഥാന് തുടരെ വിക്കറ്റുകളും കളിയും നഷ്ടമായി.

മക്ലനാഗന്‍ തിരിച്ചടിച്ചു
കൂറ്റന്‍ സിക്‌സറിന് പറത്തിയ സഞ്ജുവിനെ മക്ലനാഗന്‍ തൊട്ടടുത്ത പന്തില്‍ പുറത്താക്കി. പിന്നാലെ കരുണ്‍ നായരും പുറത്തായി. 31 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തി മിച്ച്.

മലിംഗയോട് കളിക്കാനാകില്ല
മൂന്നോവറില്‍ വെറും 34 റണ്‍സ് മതിയായിരുന്നു രാജസ്ഥാന്. എന്നാല്‍ മലിംഗയും മക്ലനാഗനും ചേര്‍ന്ന് രണ്ടോവറില്‍ വഴങ്ങിയത് വെറും 14 റണ്‍സ്. ഇതോടെ അവസാന ഓവറില്‍ 20 റണ്‍സ് വേണമെന്ന സ്ഥിതിയിലായി അവര്‍.

രക്ഷിച്ചത് റായുഡു
27 പന്തില്‍ 53 റണ്‍സെടുത്ത അമ്പാട്ടി റായുഡുവാണ് മുംബൈയുടെ ടോപ് സ്‌കോററും മാന്‍ ഓഫ് ദ മാച്ചും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications