Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെന്നൈ സൂപ്പര്‍ കിംഗസിനെ വീഴ്ത്തി കൊല്‍ക്കത്തയുടെ മധുരപ്രതികാരം

കൊല്‍ക്കത്ത: രണ്ട് ദിവസം മുമ്പ് ചെന്നൈയില്‍ വെച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റതിന് കൊല്‍ക്കത്തയുടെ മധുരപ്രതികാരം. സ്വന്തം തട്ടകത്തില്‍ ചെന്നൈയെ ഏഴ് വിക്കറ്റിനാണ് തോല്‍പിച്ചാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിലപ്പെട്ട രണ്ട് പോയിന്റുകള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ കളിയിലേത് പോലെ തന്നെ അവസാന ഓവറിലായിരുന്നു ഇത്തവണയും കളി തീര്‍ന്നത്.

ടോസ് നേടിയ ഗൗതം ഗംഭീര്‍ ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ ഓവറുകളില്‍ മക്കുല്ലത്തിന്റെ വെടിക്കെട്ടിന് മുന്നില്‍ പതറിപ്പോയെങ്കിലും കൊല്‍ക്കത്ത ബൗളര്‍മാര്‍ പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്തു. നൂറ് റണ്‍സെത്തുമ്പോഴേക്കും 5 വിക്കറ്റ് പോയ ചെന്നൈയെ ജഡേജ, ബ്രാവോ, നേഗി എന്നിവര്‍ ചേര്‍ന്നാണ് 165 ലെത്തിച്ചത്. തോറ്റിട്ടും 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ചെന്നൈ. ചിത്രങ്ങള്‍ കാണൂ.

ഉത്തപ്പാ ഉത്തപ്പാ....

ഉത്തപ്പാ ഉത്തപ്പാ....

ഉത്തപ്പ നിന്ന് അടിച്ചാല്‍ കൊല്‍ക്കത്ത ആ കളി ജയിച്ചിരിക്കും. ഇത്തവണയും സ്ഥിതി മാറിയില്ല. 166 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന കൊല്‍ക്കത്തയ്ക്ക് വേണ്ടി അതില്‍ പാതിയോളം റണ്‍സെടുത്തു ഉത്തപ്പ. 58 പന്തുകളില്‍ 7 ഫോറും 1 സിക്‌സും സഹിതം 80 റണ്‍സായിരുന്നു ഉത്തപ്പയുടെ സംഭാവന.

റസ്സലാണ് മാന്‍ ഓഫ് ദ മാച്ച്

റസ്സലാണ് മാന്‍ ഓഫ് ദ മാച്ച്

നാലോവറില്‍ 20 റണ്‍സിന് 2 വിക്കറ്റ്, 32 പന്തില്‍ പുറത്താകാതെ 55 റണ്‍സ്. ഒരു കളി ജയിക്കാനും മാന്‍ ഓഫ് ദ മാച്ച് ആകാനും ഇതില്‍പ്പരം എന്ത് വേണം. ആന്‍ഡ്രെ റസ്സല്‍ കളിയിലെ കേമനായാത് ഇങ്ങനെയാണ്.

ഹോഗ് വീണ്ടും തിളങ്ങി

ഹോഗ് വീണ്ടും തിളങ്ങി

44 കാരന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗാണ് ചെന്നൈയുടെ നടുവൊടിച്ചത്. നാലോവറില്‍ 29 റണ്‍സ് വഴങ്ങി ഹോഗ് 4 വിക്കറ്റെടുത്തു.

മക്കുല്ലം പേടിപ്പിച്ചു

മക്കുല്ലം പേടിപ്പിച്ചു

വെറും 112 പന്തില്‍ 32 റണ്‍സെടുത്ത് ബ്രണ്ടന്‍ മക്കുല്ലം കൊല്‍ക്കത്തെ ആദ്യമൊന്ന് പേടിപ്പിച്ചു.

ധോണി വീണ്ടും പരാജയം

ധോണി വീണ്ടും പരാജയം

ഐ പി എല്ലില്‍ ധോണിയുടെ മോശം ഫോം തുടരുന്നു. 4 പന്തില്‍ 1 റണ്‍സ് മാത്രമെടുത്ത ക്യാപ്റ്റന്‍ കൂളിനെ പീയൂഷ് ചൗള ക്ലീന്‍ ബൗള്‍ഡാക്കി

Story first published: Friday, May 1, 2015, 9:29 [IST]
Other articles published on May 1, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+