അടിച്ചത് വെറും 134, എന്നിട്ടും ചെന്നൈ രണ്ട് റണ്‍സിന് ജയിച്ചു
ചെന്നൈ: ആദ്യം ബാറ്റ് ചെയ്ത് വെറും 135 റണ്‍സില്‍ ഒതുങ്ങിപ്പോയ ടീം. ഈ ടോട്ടല്‍ പ്രതിരോധിച്ച് ഐ പി എല്ലില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കഴിയുന്ന ഒരു ടീമേ ഇന്ന് ഭൂമുഖത്തുള്ളൂ. അത് എം എസ് ധോണിയുടെ സൂപ്പര്‍ കിംഗ്‌സാണ്. പേര് പോലെ തന്നെ കളിയിലും ചെന്നൈ, സൂപ്പര്‍ കിംഗ്‌സായപ്പോള്‍ കൊല്‍ക്കത്തയ്‌ക്കെതിരെ കിട്ടിയത് അത്ഭുതജയം.
ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്തയുടെ കയ്യിലായിരുന്നു കളി ഭൂരിഭാഗവും. പക്ഷേ അവസാന മണിക്കൂറില്‍ കളി തിരിഞ്ഞു. ബൗളര്‍മാരുടെ വെടിച്ചില്ല് പ്രകടനമായിരുന്നു ചൊവ്വാഴ്ച ചെപ്പോക്കില്‍ കണ്ടത്. രണ്ട് ടീമുകളും ചേര്‍ന്ന് സ്‌കോര്‍ ചെയ്തത് വെറും 270 ല്‍ താഴെ റണ്‍സ്. വീണതോ 15 വിക്കറ്റുകളും. സംഭവബഹുലമായ ചെന്നൈ - കൊല്‍ക്കത്ത കളിയുടെ വിശേഷങ്ങള്‍ കാണൂ.

ചെന്നൈ 134 ല്‍ ഒതുങ്ങി
സ്മിത്ത് 25, മക്കുല്ലം 19, റെയ്‌ന 21, ഡുപ്ലിസി 29, ധോണി 3, ബ്രാവോ 5 എന്നിങ്ങനെയാണ് ചെന്നൈയുടെ പ്രമുഖ താരങ്ങളുടെ സ്‌കോര്‍. അവര്‍ 134 ല്‍ ഒതുങ്ങിപ്പോയതില്‍ അത്ഭുതമുണ്ടോ

ബ്രാഡ് ഹോഗാണ് സ്റ്റാര്‍
നാലോവറില്‍ വെറും 18 റണ്‍സ്. അതില്‍ രണ്ടെണ്ണം പതിനേഴാമത്തേയും പത്തൊമ്പതാമത്തെയും ഓവറുകള്‍. ഒരു വിക്കറ്റും വീഴ്ത്തി. ബ്രാഡ് ഹോഡിന് വയസെത്രയെന്നോ, 44.

ഗംഭീര്‍ 0
135 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന കൊല്‍ക്കത്തയ്ക്ക് ആദ്യ പന്തില്‍ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ 1 പന്തില്‍ 0.

ഉത്തപ്പ മിന്നി
എന്നാല്‍ അതൊന്നും കാര്യമാക്കാതെ റോബിന്‍ ഉത്തപ്പ ഒരുവശത്ത് അടിച്ചുതകര്‍ത്തു. 17 പന്തില്‍ 19. ഉത്തപ്പ പോയതോടെ കളി ആകെ മാറി മറിഞ്ഞു.

കൂട്ടത്തകര്‍ച്ച
റസല്‍ 4, കുമ്മിന്‍സ് 0, ചൗള 0, യാദവ് 0, ഹോഡ് 2 എന്നിങ്ങനെയാണ് കൊല്‍ക്കത്ത വാലറ്റത്തിന്റെ റണ്‍സ്. തോറ്റതിന് വേറെ കാരണം അന്വേഷിക്കണോ

മാന്‍ ഓഫ് ദ മാച്ച് ആര്
3 ഓവറില്‍ 22 റണ്‍സ് വഴങ്ങിയ ഡ്വെയ്ന്‍ ബ്രാവോയാണ് മാന്‍ ഓഫ് ദ മാച്ച്. നിര്‍ണായക ഓവറുകളില്‍ വീഴ്ത്തിയ 3 വിക്കറ്റുകള്‍ക്കാണ് ഈ ബഹുമതി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications