സേവാഗും മാക്‌സ്‌വെല്ലും ടീമിലില്ല: പഞ്ചാബ് പിന്നെങ്ങനെ ജയിക്കും?
മൊഹാലി: തോറ്റും ജയിച്ചും ഐ പി എല്‍ 2015 ലെ പ്രതീക്ഷകള്‍ കെടാതെ കാക്കുന്നുണ്ട് ഹൈദരാബാദ് സണ്‍റൈസേഴ്‌സ്. വി വി എസ് ലക്ഷ്മണ്‍, മുത്തയ്യ മുരളീധരന്‍, ശ്രീകാന്ത്, ടോം മൂഡി എന്നിവര്‍ കളി പഠിപ്പിക്കുന്ന ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍. തിങ്കളാഴ്ച പഞ്ചാബ് കിംഗ്‌സ് ഇലവനോടായിരുന്നു സണ്‍റൈസേഴ്‌സിന്റെ ജയം.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആറ് വിക്കറ്റിന് 150 റണ്‍സ് മാത്രമേ എടുത്തുള്ളൂ. എന്നാല്‍ വീരേന്ദര്‍ സേവാഗും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഇല്ലാതെ ഇറങ്ങിയ പഞ്ചാബ് കിംഗ്‌സ് വെറും 130 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. റണ്‍റേറ്റിലും പോയിന്റിലും ഏറ്റവും അവസാനമാണ് അവര്‍ ഇപ്പോള്‍. ചിത്രങ്ങളിലേക്ക്.

ക്യാപ്റ്റന്റെ കളി
58 റണ്‍സോടെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് ഹെദാരാബാദ് ഇന്നിംഗ്‌സിന് ജീവന്‍ പകര്‍ന്നത്. 41 പന്തിലായിരുന്നു വാര്‍ണറുടെ 58.

ബൗളിംഗില്‍ ബൗള്‍ട്ട്
4 ഓവറില്‍ 19 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബൗള്‍ട്ടാണ് ബൗളിംഗില്‍ പുലിയായത്. മാന്‍ ഓഫ് ദ മാച്ചും ബൗള്‍ട്ട് തന്നെ

ഭൂവനേശ്വര്‍ കുമാറും കലക്കി
നാലോവറില്‍ വെറും 23 റണ്‍സിന് ഭൂവനേശ്വര്‍ കുമാര്‍ 2 വിക്കറ്റെടുത്തു.

കളിക്കാത്തവര്‍
ഗ്ലെന്‍ മാക്‌സ്‌വെല്‍, സേവാഗ്, ഡേല്‍ സ്‌റ്റെയ്ന്‍ എന്നീ പ്രമുഖര്‍ തിങ്കളാഴ്ച കളിക്കാനിറങ്ങിയില്ല
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications