കോലിയുടെ ഉപദേശം ഫലിച്ചു, ഗെയ്ല്‍ ഫോമില്‍, ബാംഗ്ലൂരിന് ജയം!
ദില്ലി: 16 കോടി രൂപ കൊടുത്ത് വാങ്ങിയ താരമാണ്. ഏഴ് ഇന്നിംഗ്‌സുകള്‍ കളിച്ചതില്‍ ഒരേയൊരു അര്‍ധസെഞ്ചുറി മാത്രമാണ് യുവരാജ് സിംഗിന്റെ സ്‌കോര്‍ബുക്കില്‍ ഉള്ളത്. ഓരോ കളി കഴിയുമ്പോഴും അടുത്തതില്‍ നോക്കാം എന്ന് കരുതി മുന്നോട്ട് പോകുകയാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. ടൂര്‍ണമെന്റ് പാതിവഴിയിലായി കഴിഞ്ഞു. ഇനിയും യുവരാജ് ഫോമിലായില്ലെങ്കില്‍ അത് ഡല്‍ഹിക്ക് സഹിക്കാനാകില്ല.
ഞായറാഴ്ച ബാംഗ്ലൂരിനെതിരെ യുവരാജും ഡല്‍ഹിയും ഒരുപോലെയാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ ഓളൗട്ടായത് വെറും 95 റണ്‍സിന്. വിരാട് കോലിയും ഗെയ്‌ലും ഡിവില്ലിയേഴ്‌സും ഒരുമിച്ചിറങ്ങുന്ന ബാംഗ്ലൂരിന് ഉപ്പ് നോക്കാന്‍ പോലും ഉണ്ടായില്ല ഈ സ്‌കോര്‍. ഒരു വിക്കറ്റ് പോലും കളയാതെ വെറും 10.3 ഓവറില്‍ അവര്‍ ലക്ഷ്യത്തിലെത്തി. ചിത്രങ്ങള്‍ കാണൂ

ഇന്നെങ്കിലും വല്ലതും നടക്കുമോ
ഡല്‍ഹി - ബാംഗ്ലൂര്‍ കളിക്ക് മുമ്പായി കൂട്ടുകാരായ യുവരാജും കോലിയും ഒരുമിച്ച്. കഴിഞ്ഞ സീസണില്‍ രണ്ടുപേരും ഒന്നിച്ചാണ് കളിച്ചത്.

പുതിയൊരു മാന്‍ ഓഫ് ദ മാച്ച്
വരുണ്‍ ആരോണ്‍ എന്ന് സൂപ്പര്‍ഫാസ്റ്റ് ബൗളറാണ് കളിയിലെ കേമന്‍. നാലോവറില്‍ 24 ന് രണ്ട് വിക്കറ്റാണ് ആരോണിന്റെ നേട്ടം.

മിച്ചല്‍ സ്റ്റാര്‍കിനെക്കൊണ്ട് വയ്യ
എന്തുകൊണ്ട് താന്‍ ലോകത്തിലെ ബെസ്റ്റ് ആണെന്ന് സ്റ്റാര്‍ക് വീണ്ടും തെളിയിച്ചു. നാലോവറില്‍ 20 ന് മൂന്ന് വിക്കറ്റ്. പിന്നെങ്ങനെ ബാംഗ്ലൂര്‍ ജയിക്കാതിരിക്കും

ഗെയ്ല്‍ കലക്കി
വിരാട് കോലിയുടെ ഉപദേശം ഫലിച്ചു. ടെന്‍ഷനില്ലാതെ ബാറ്റ് വീശിയ ഗെയ്ല്‍ 40 പന്തില്‍ 62 റണ്‍സോടെ കളിയിലെ ടോപ് സ്‌കോററായി.

ക്യാപ്റ്റന്‍ ഇവിടെയുണ്ട്
ഗെയ്‌ലിനൊപ്പം ഓപ്പണിംഗിനിറങ്ങിയ വിരാട് കോലി 35 റണ്‍സോടെ പുറത്താകാതെ നിന്നു. 23 പന്തുകളേ കോലി കളിച്ചുള്ളൂ

റെക്കോര്‍ഡ് ജയം
ഐ പി എല്ലില്‍ ഇത് രണ്ടാമത്തെ തവണയാണ് ബാംഗ്ലൂര്‍ പത്ത് വിക്കറ്റിന് ജയിക്കുന്നത്. ആകപ്പാടെ 8 പത്ത് വിക്കറ്റ് ജയങ്ങളാണ് ഐ പി എല്ലില്‍ ഇതുവരെ ഉള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications