Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പഞ്ചാബ് 95ല്‍ തീര്‍ന്നു, ചെന്നൈയ്ക്ക് റെക്കോര്‍ഡ് ജയം!

ചെന്നൈ: സേവാഗും ജോര്‍ജ് ബെയ്‌ലിയും മുരളി വിജയും മില്ലറും മാര്‍ഷും ഒക്കെ അടങ്ങിയ കരുത്തരായ പഞ്ചാബ് കിംഗ്‌സിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചുരുട്ടിക്കെട്ടിയത് വെറും 95 റണ്‍സിന്. ജയിക്കാന്‍ 193 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങുമ്പോഴാണ് ഈ തകര്‍ച്ച എന്ന് കൂടി ഓര്‍ക്കണേ. പാതി പോലും എത്താന്‍ കഴിയാതിരുന്ന പഞ്ചാബ് ഐ പി എല്‍ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ 3 വിക്കറ്റിന് 192 റണ്‍സെടുത്തു. ഡ്വെയ്ന്‍ സ്മിത്ത് 26, മക്കുല്ലം 66, റെയ്‌ന 29, ധോണി 41 നോട്ടൗട്ട്, ജഡേജ 18 നോട്ടൗട്ട് എന്നിങ്ങനെ പോകുന്നു ചെന്നൈയുടെ ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന. ബാറ്റെടുത്തവരെല്ലാം 100 ന് മേല്‍ സ്‌ട്രൈക്ക് റേറ്റോടെ ആഞ്ഞടിച്ചപ്പോള്‍ പഞ്ചാബ് ബൗളര്‍മാര്‍ തീര്‍ത്തും മങ്ങിപ്പോയി.

dhoni.

മറുപടി ബാറ്റിംഗില്‍ സേവാഗ്, ബെയ്‌ലി എന്നിവരെ ഓരോ റണ്‍സ് വീതം എടുക്കുമ്പോഴേക്കും പുറത്താക്കാന്‍ ചെന്നൈയ്ക്ക് സാധിച്ചു. സേവാഗിന്റെ വിക്കറ്റ് ഈശ്വര്‍ പാണ്ഡെയ്ക്കാണ്. മില്ലര്‍ 4, ജോണ്‍സന്‍ 1, പട്ടേല്‍ 9 എന്നിങ്ങനെ പോകുന്നു മറ്റുള്ളവരുടെ സ്‌കോറുകള്‍. 34 റണ്‍സെടുത്ത വിജയ്, 10 റണ്‍സെടുത്ത മാര്‍ഷ്, 15 റണ്‍സെടുത്ത സാഹ, 10 റണ്‍സോടെ അനുരീത് എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്.

ചെന്നൈയ്ക്ക് വേണ്ടി ആശിശ് നെഹ്‌റ ഒരിക്കല്‍ കൂടി മികച്ച ബൗളിംഗ് പുറത്തെടുത്തു. നാലോവറില്‍ 16 റണ്‍സിന് രണ്ട് വിക്കറ്റ്. ജഡേജ 22 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തി. ആശ്വിന്‍ നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു. 44 പന്തില്‍ 66 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കുല്ലമാണ് മാന്‍ ഓഫ് ദ മാച്ച്.

Story first published: Sunday, April 26, 2015, 9:49 [IST]
Other articles published on Apr 26, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+