ജയിക്കാതെ പറ്റില്ല, മുംബൈ ഇന്ത്യന്‍സിനെ മലിംഗ എറിഞ്ഞ് ജയിപ്പിച്ചു
മുംബൈ: ഐ പി എല്‍ എട്ടില്‍ ആദ്യമായി ലസിത് മലിംഗ വിശ്വരൂപം കാട്ടിയ കളിയില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. നാലോവറില്‍ ഒരു മെയ്ഡന്‍ അടക്കം 23 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകളാണ് മലിംഗ എറിഞ്ഞ് വീഴ്ത്തിയത്. ഇതില്‍ മൂന്ന് വിക്കറ്റും അവസാനത്തേതിന് തൊട്ടുമുമ്പത്തെ ഓവറില്‍. അത് മെയ്ഡന്‍ ഓവര്‍ കൂടിയായിരുന്നു. മാന്‍ ഓഫ് ദ മാച്ചും മലിംഗ തന്നെ.
ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് 157 റണ്‍സ് മാത്രമേ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ മലിംഗയും മിച്ചല്‍ മക്ലനാഗനും വിനയ് കുമാറും ഹര്‍ഭജന്‍ സിംഗും ഉള്‍പ്പെട്ട മുംബൈ ബൗളിംഗ് നിരയ്ക്ക് അത് മതിയായിരുന്നു. വാര്‍ണറെയും ധവാനെയും ആശ്രയിച്ച് കഴിയുന്ന ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ വെറും 137 റണ്‍സില്‍ ഒതുക്കി 20 റണ്‍സിന് ജയിച്ചു മുംബൈ.

ബൈ ബൈ വാര്‍ണര്‍
സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കിയ ശേഷം ലസിത് മലിംഗ. ജയിച്ചേ പറ്റൂ എന്ന നിലയിലാണ് മുംബൈ ഈ കളി ജയിച്ചെടുത്തത്.

മക്ലനാഗന്‍ പൊരിച്ചു
ഐ പി എല്ലില്‍ മുംബൈയുടെ കണ്ടുപിടുത്തമാകുകയാണ് ഈ ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍. 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മിച്ച് വീഴ്ത്തിയത് 3 വിക്കറ്റ്.

വല്ല ടിപ്‌സും ഉണ്ടോ
മുംബൈയുടെ മെന്ററായ അനില്‍ കുംബ്ലെയും ഹൈദരാബാദിന്റെ മെന്ററായ മുത്തയ്യ മുരളീധരനും സൗഹൃദ സംഭാഷണത്തില്‍

അത് കലക്കി
അവിശ്വസനീയമായ ഫീല്‍ഡിംഗ് മികവാണ് മുംബൈ ഇന്ത്യന്‍സ് പുറത്തെടുത്തത്. ബൗണ്ടറി ലൈനിനരികില്‍ വിനയ് കുമാറിന്റെ ഒരു ഡൈവ്

രക്ഷിച്ചത് സിമ്മണ്‍സ്
അര്‍ധസെഞ്ചുറിയോടെ ലെന്‍ഡല്‍ സിമ്മണ്‍സാണ് മുംബൈയ്ക്ക് മികച്ച തുടക്കം നല്‍കിയത്.

പിള്ളേര് രക്ഷിച്ചു
മുംബൈയ്ക്ക് വേണ്ടി കയ്യടിക്കാന്‍ ഇരുപതിനായിരം കുട്ടികളാണ് വാങ്കഡേ സ്റ്റേഡിയത്തില്‍ നീത അംബാനിക്കൊപ്പം എത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications