9 വിക്കറ്റ് ജയം, കോലിയും റോയല്‍ ചാലഞ്ചേഴ്‌സും തിരിച്ചുവരുന്നു!
അഹമ്മദാബാദ്: ആദ്യമൊക്കെ തുടരെ തുടരെ കളികള്‍ ജയിക്കുക. അവസാന ഘട്ടത്തില്‍ പതറുക. നിര്‍ണായക മത്സരത്തില്‍ തോറ്റ് തിരിച്ചുപോകുക - ഇതാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാജസ്ഥാന്‍ റോയല്‍സിന്റെ ഐ പി എല്‍ ചരിത്രം. തുടര്‍ച്ചയായി 5 കളികള്‍ ജയിച്ച രാജസ്ഥാന്‍ ടീം കഴിഞ്ഞ രണ്ട് മത്സരത്തിലും തോറ്റു. പോയിന്റ് പട്ടികയില്‍ ഇപ്പോഴും ഒന്നാമതാണെങ്കിലും രാജസ്ഥാന്‍ പേടിക്കാന്‍ തുടങ്ങേണ്ടിയിരിക്കുന്നു എന്ന് സാരം.
തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സാണ് രാജസ്ഥാനെ തോല്‍പിച്ചു വിട്ടത്. 9 വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ബാംഗ്ലൂര്‍ അടിച്ചെടുത്തത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് നില മെച്ചപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു. സ്‌കോര്‍ രാജസ്ഥാന്‍ 20 ഓവറില്‍ 9 വിക്കറ്റിന് 130. ബാംഗ്ലൂര്‍ 16.1 ഓവറില്‍ 1 വിക്കറ്റിന് 134.

ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് അടിച്ചു
ഓപ്പണിംഗ് സ്ഥാനത്തേക്ക് സ്വയം പ്രമോഷന്‍ നല്‍കിയ വിരാട് കോലിയാണ് ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിച്ചത്. 46 പന്തില്‍ കോലി 62 റണ്‍സെടുത്തു. വെറും 1 ഫോര്‍ മാത്രമാണ് കോലി അടിച്ചത്. 3 സിക്‌സും.

ക്രിസ് ഗെയ്ല്‍ തിരിച്ചെത്തി
ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചുവന്ന ക്രിസ് ഗെയ്ല്‍ 17 പന്തില്‍ 20 റണ്‍സെടുത്തു. ഫോമൗട്ടായ ഗെയ്ല്‍ കഴിഞ്ഞ കളിയില്‍ കളിച്ചിരുന്നില്ല

ഡിവില്ലിയേഴ്‌സ് നേരത്തെ
എ ബി ഡിവില്ലിയേഴ്‌സിനെ കോലി ഇത്തവണ വണ്‍ ഡൗണ്‍ ഇറക്കി. അതിന് ഫലവും കിട്ടി. 34 പന്തില്‍ 47 റണ്‍സോടെ എ ബി ബാംഗ്ലൂരിന്റെ ജയം വേഗത്തിലാക്കി.

മാന്‍ ഓഫ് ദ മാച്ച് ആര്
എന്നാല്‍ ഇവരാരുമല്ല ബാംഗ്ലൂരിന്റെ മാന്‍ ഓഫ് ദ മാച്ച്. അത് നാലോവറില്‍ 22 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍കാണ്.

രാജസ്ഥാന്‍ പരാജയം
ബാറ്റിംഗിലും ബൗളിംഗിലും രാജസ്ഥാന്‍ സമ്പൂര്‍ണ പരാജയമായ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications