ക്രിസ് ഗെയ്‌ലിനെ ഒഴിവാക്കിയിട്ടും ബാംഗ്ലൂര്‍ ചെന്നൈയോട് തോറ്റു
ബെംഗളൂരു: മുംബൈ ഇന്ത്യന്‍സിനെതിരെ കളിച്ച ഒച്ചിഴയും ഇന്നിംഗ്‌സ് ക്രിസ് ഗെയ്‌ലിന് പണി കൊടുത്തു. ട്വന്റി 20 യിലെ ഏറ്റവും വിനാശകാരിയായ ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനെ പുറത്തിരുത്തിയാണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് സ്വന്തം തട്ടകത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കളിക്കാനിറങ്ങിയത്. പക്ഷേ എന്ത് ഫലം, കളി തോറ്റു. ഐ പി എല്ലില്‍ ബാംഗ്ലൂരിന് മൂന്നാമത്തെ തോല്‍വിയാണിത്.
പഴയ പടക്കുതിര ആശിശ് നെഹ്‌റയുടെ മാരകബൗളിംഗിലാണ് ബാംഗ്ലൂര്‍ തോറ്റുപോയത്. 4 ഓവറില്‍ 4 വിക്കറ്റ് വീഴ്ത്താന്‍ നെഹ്‌റ വിട്ടുകൊടുത്തത് വെറും 10 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 181 റണ്‍സെടുത്തപ്പോള്‍ ബാംഗ്ലൂരിന്റെ മറുപടി എട്ടിന് 154 ല്‍ ഒതുങ്ങി. 5 കൡയില്‍ 10 വിക്കറ്റുകള്‍ വീഴ്ത്തിയ നെഹ്‌റ പര്‍പ്പിള്‍ തൊപ്പിക്കും ഉടമയായി. ചിത്രങ്ങള്‍ കാണൂ.

നെഹ്‌റയെ പിടിച്ചാല്‍ കിട്ടില്ല
നാലോവര്‍ സ്‌പെല്ലില്‍ 15 ഡോട്ട് ബോളുകളാണ് നെഹ്‌റ എറിഞ്ഞത്. കാലം കഴിഞ്ഞു എന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ ഐ പി എല്ലില്‍ നെഹ്‌റയുടെ ഓരോ സ്‌പെല്ലും.

മാന്‍ ഓഫ് ദ മാച്ച് റെയ്‌ന
32 പന്തില്‍ 4 ഫോറും 6 സിക്‌സും പറത്തി 62 റണ്‍സെടുത്ത റെയ്‌നയാണ് ചെന്നൈയെ വിജയിക്കാനുള്ള സ്‌കോറിലെത്തിച്ചത്. റെയ്‌ന തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും

സ്റ്റാര്‍ക് വന്നു തുടങ്ങി
നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റ് വീഴ്ത്തി സ്റ്റാര്‍ക് തന്റെ ഐ പി എല്‍ സീസണ്‍ തുടങ്ങി. പക്ഷേ ടീമിന് അത് മാത്രം പോരായിരുന്നു ജയിക്കാന്‍

കോലി ഭയങ്കര സമ്മര്‍ദ്ദത്തില്‍
ക്യാപ്റ്റന്‍ വിരാട് കോലിയുടെ സമ്മര്‍ദ്ദം ബാംഗ്ലൂര്‍ ടീമിന് പണിയാകും. ഒരു പന്ത് മിസാകുമ്പോഴേക്കും കോലി അരിശം കൊണ്ട പിറുപിറുക്കുന്നത് കാണാമായിരുന്നു. 42 പന്തില്‍ 51 റണ്‍സെടുത്ത കോലി നിര്‍ണായക സമയത്ത് ഔട്ടായത് ബാംഗ്ലൂരിന് തിരിച്ചടിയായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications