Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയിച്ച കളി കൊല്‍ക്കത്ത തോറ്റുകൊടുത്തു, ഹൈദരാബാദിന് 2 പോയിന്റ്

വിശാഖപട്ടണം: ജയിക്കാന്‍ അവസാന നാല് ഓവറില്‍ 44 റണ്‍സ് മാത്രം വേണ്ടിയിരുന്ന കൊല്‍ക്കത്തയെ പിടിച്ചുകെട്ടി ഹൈദരാബാദ് സണ്‍റൈസേഴ്‌സ് വിലപ്പെട്ട രണ്ട് പോയിന്റുകള്‍ സ്വന്തമാക്കി. 15 റണ്‍സിനാണ് ഹൈദരാബാദ് ടീമിന്റെ ജയം. 4 ഓവറില്‍ അവര്‍ വിട്ടുകൊടുത്തത് വെറും 27 റണ്‍സാണ്. ഇതില്‍ രണ്ടോവറുകള്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിന്റെ താരമായത്. 12 പന്തില്‍ ഭുവി വിട്ടുകൊടുത്തത് വെറും 13 റണ്‍സ്.

David Warner leads SRH to 16-run win in rain-hit game

മഴ മുടക്കിയ കളി ഡക്ക് വര്‍ത് ലൂയിസ് നിയമപ്രകാരമാണ് പൂര്‍ത്തിയാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നാല് വിക്കറ്റിന് 176 റണ്‍സെടുത്തു. ടോസ് നേടിയ കൊല്‍ക്കത്ത ഹൈദരാബാദിനെ ആദ്യം ബാറ്റിംഗിന് വിടുകയായിരുന്നു. എന്നാല്‍ ഈ നീക്കം പാളി. 14 ഓവറില്‍ സണ്‍റൈസേഴ്‌സ് അടിച്ചെടുത്തത് 130 റണ്‍സ്. അതും വിക്കറ്റ് പോകാതെ.

ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 55 പന്തില്‍ 9 ഫോറും 4 സിക്‌സും പറത്തി 91 റണ്‍സടിച്ചു. ശിഖര്‍ ധവാന്‍ 54 റണ്‍സോടെ വാര്‍ണര്‍ക്ക് പറ്റിയ പങ്കാളിയായി. ജയിക്കാന്‍ 118 റണ്‍സ് വേണ്ടിയിരുന്ന കൊല്‍ക്കത്തയ്ക്ക് 101 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഉത്തപ്പ, മനീഷ് പാണ്ഡെ, റസ്സല്‍ എന്നിവര്‍ക്ക് മികച്ച തുടക്കം കിട്ടിയിട്ടും അത് വിജയത്തിലെത്തിക്കാന്‍ പറ്റിയില്ല.

Story first published: Wednesday, April 22, 2015, 20:59 [IST]
Other articles published on Apr 22, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+