Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊല്‍ക്കത്തയ്ക്ക് ജയം, ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മാന്‍ ഓഫ് ദ മാച്ച്!

ദില്ലി: ഡെയ്ല്‍ സ്റ്റെയ്‌നും ലസിത് മലിംഗയും മിച്ചല്‍ ജോണ്‍സനും മാത്രമല്ല, വേഗതയും സ്വിംഗും കൊണ്ട് ബാറ്റ്‌സ്മാനെ പേടിപ്പിക്കാന്‍ പറ്റുന്ന ഫാസ്റ്റ് ബൗളര്‍മാര്‍ ഇന്ത്യയിലുമുണ്ട്. ഈ ഐ പി എല്ലില്‍ തന്നെയുണ്ട്. അതിന് ഉദാഹരണമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉമേഷ് യാദവ്. നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ യാദവാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ മാന്‍ ഓഫ് ദ മാച്ച്.

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് പിന്നാലെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെയും തോല്‍പിച്ച് കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ വെറും 146 റണ്‍സില്‍ ഒതുക്കിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗംഭീറിന്റെ മികവില്‍ 18.1 ഓവറില്‍ ലക്ഷ്യം കണ്ടു. 11 പന്തും ആറ് വിക്കറ്റും ബാക്കിവെച്ചാണ് കൊല്‍ക്കത്തയുടെ ആധികാരിക ജയം. ചിത്രങ്ങളിലേക്ക്.

ഉമേഷ് യാദവ് അറ്റ് ബെസ്റ്റ്

ഉമേഷ് യാദവ് അറ്റ് ബെസ്റ്റ്

ഒന്നാമത്തെയും അവസാനത്തെയും ഓവറുകളിലെ വെല്ലുവിളി വരെ അതിജീവിച്ചാണ് കൊല്‍ക്കത്ത ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവ് മാന്‍ ഓഫ് ദ മാച്ചായത്. യാദവിന്റെ 12 പന്തുകള്‍ ഡോട്ട് ബോളുകളായിരുന്നു. രണ്ട് വിക്കറ്റുകള്‍ വീഴ്ത്താന്‍ വിട്ടുകൊടുത്തത് വെറും 18 റണ്‍സ്. ഒരോവറില്‍ 4.5 വീതം.

ഗംഭീര്‍ - ക്യാപ്റ്റന്റെ കളി

ഗംഭീര്‍ - ക്യാപ്റ്റന്റെ കളി

49 പന്തില്‍ 60 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ് കൊല്‍ക്കത്തയുടെ ചേസിംഗ് ഈസിയാക്കിയത്. എട്ട് ഫോറുകള്‍ ക്യാപ്റ്റന്റെ ഇന്നിംഗ്‌സിന് ചന്തം ചാര്‍ത്തി.

പത്താന്‍ ഫോമിലാണ്

പത്താന്‍ ഫോമിലാണ്

ഐ പി എല്ലിലെ ബാക്കി കളികളില്‍ കൊല്‍ക്കത്തയ്ക്ക് എതിരെ വരുന്നവര്‍ സൂക്ഷിക്കുക. മധ്യനിരയില്‍ യൂസഫ് പത്താന്‍ ഫോമിലാണ്. വെറും 26 പന്തില്‍ 1 സിക്‌സും ആറ് ഫോറും സഹിതം 40 റണ്‍സെടുത്ത് പത്താന്‍ പുറത്താകാതെ നിന്നു

തകര്‍പ്പന്‍ ടീം വര്‍ക്

തകര്‍പ്പന്‍ ടീം വര്‍ക്

കൊല്‍ക്കത്ത പുറത്തെടുത്ത തകര്‍പ്പന്‍ ടീം വര്‍കിന്റെ വിജയമാണ് ഈ രണ്ട് പോയിന്റുകള്‍. ബൗളിംഗിലും ബാറ്റിംഗിലും കൂട്ടായ ശ്രമമാണ് അവര്‍ നടത്തിയത്

ഡല്‍ഹി പരാജയം

ഡല്‍ഹി പരാജയം

എന്നാല്‍ മറുവശത്ത് ഡല്‍ഹി ഇക്കാര്യത്തില്‍ പരാജയപ്പെട്ടു. കൊല്‍ക്കത്തയുടെ ശക്തമായ ബാറ്റിംഗ് നിരയെ ഒന്ന് സമ്മര്‍ദ്ദത്തിലാക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല

Story first published: Tuesday, April 21, 2015, 9:56 [IST]
Other articles published on Apr 21, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+